കോഴിക്കോട് കൊയിലാണ്ടി വിയ്യൂരില്‍ വീടിന്റെ മുറ്റത്ത് നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ കുട്ടി അത്ഭുകരമായി രക്ഷപ്പെട്ടു.
മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന്റെ വീട്ടിലാണ് സംഭവം. വീട്ടില് പൈപ്പുകളുടെ ഭാഗത്തു കൂടി ഇഴഞ്ഞു നീങ്ങുകയായിരുന്ന പാമ്പിന്റെ മുന്നിലേക്ക് കുട്ടി എത്തുകയായിരുന്നു. പെട്ടെന്നു പാമ്പിനെ കണ്ട കുട്ടി പിന്നിലേക്ക് ഓടി രക്ഷപ്പെട്ടു. പരിഭ്രാന്തിയില്‍ പാമ്പ് എതിര്‍ വശത്തേക്ക് പാഞ്ഞതും കുട്ടിക്ക് രക്ഷയായി. വിട്ടിലെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാണാം.

