Dailyhunt
വീഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തി; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി CPIM

വീഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തി; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി CPIM

24 News 3 weeks ago

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയക്കെതിരെ പരാതി. വീഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തിയെന്ന് കാണിച്ച്‌ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ലിനീഷ് തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കളക്ടർക്കും പരാതി നല്‍കി.

ഒരു കുടുംബം അതി ദാരിദ്ര്യത്തില്‍ ആണെന്നും 18 വർഷമായി സർക്കാർ ഇവർക്കുള്ള വീട് നിഷേധിച്ചു എന്നുള്ള വീഡിയോ ആണ് പ്രചരിപ്പിച്ചത്.

ഈ കുടുംബത്തിലെ ഒരംഗം ഇന്ത്യൻ ആർമിയില്‍ ജോലി ചെയ്യുന്നു എന്ന് പരാതിയില്‍ പറയുന്നു. അതിനാല്‍ ലൈഫ് ഭവന പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം പ്രസ്തുത കുടുംബം ആനുകൂല്യം ലഭിക്കുന്നതിന് അർഹത നഷ്ടപ്പെടും. ഇത് മറച്ചു വെച്ച്‌ കൊണ്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി രമേശ് ചെന്നിത്തല

വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ആണ് പ്രചരണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി മനഃപൂർവമാണ് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെതെന്നുമാണ് ആരോപണം. ഉടനടി നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍‌ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ലിനീഷ് ആവശ്യപ്പെട്ടു.

Story Highlights : CPIM files complaint against Fathima Thahiliya

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews