Dailyhunt
വോട്ടിന് പണം നല്‍കിയെന്ന ആരോപണം: ദൃശ്യം കണ്ട സാമാന്യ ബോധമുള്ള മനുഷ്യര്‍ക്ക് എല്ലാം മനസിലായെന്ന് ഷാഫി പറമ്പിലും രമേഷ് പിഷാരടിയും

വോട്ടിന് പണം നല്‍കിയെന്ന ആരോപണം: ദൃശ്യം കണ്ട സാമാന്യ ബോധമുള്ള മനുഷ്യര്‍ക്ക് എല്ലാം മനസിലായെന്ന് ഷാഫി പറമ്പിലും രമേഷ് പിഷാരടിയും

24 News 2 days ago

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരായ ആരോപണം എത്ര തള്ളിക്കളഞ്ഞാലും സാമാന്യ ബോധമുള്ള മനുഷ്യര്‍ക്ക് എല്ലാം മനസിലായിട്ടുണ്ടെന്ന് ഷാഫി പറമ്പിലും രമേഷ് പിഷാരടിയും.

ദൃശ്യങ്ങള്‍ കണ്ണുകൊണ്ട് കണ്ടവരാണ് ജനങ്ങള്‍. ഇനിയും ന്യായീകരണങ്ങള്‍ പറഞ്ഞ് അവരുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യരുതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അത് നിഴലല്ല എന്നൊന്നും താന്‍ പറയേണ്ട കാര്യമില്ലെന്നും സാമാന്യ യുക്തിയും ബോധവുമുള്ള ജനങ്ങള്‍ക്ക് എല്ലാം മനസിലായല്ലോ എന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയും മാധ്യമങ്ങളോട് പ്രതികരിച്ചു. (shafi parambil and ramesh pisharody on allegations against sobha surendran)

യുഡിഎപ് സെഞ്ച്വറിയടിച്ച്‌ തിരിച്ചുവരുമെന്ന മൂഡാണ് എല്ലാ ജില്ലകളിലുമുള്ളതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഞാനല്ലാതെ വേറെയാര് എന്നൊക്കെ ചാദിക്കുന്ന ധിക്കാരം ജനം വച്ചുപൊറുപ്പിക്കില്ല. ഈ സര്‍ക്കാരിനെ ജനം ചുമന്നുമാറ്റുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിന്റെ ഗ്രൗണ്ട് റിയാലിറ്റി അതാണ്. ഇപ്പോഴും ആരോപണങ്ങള്‍ നിഷേധിച്ച്‌ മാധ്യമങ്ങളോടും കോണ്‍ഗ്രസിനോടുമെല്ലാം കയര്‍ക്കുന്ന ബിജെപിക്കാര്‍ നിഴലിനോട് യുദ്ധം ചെയ്യുന്നത് അവസാനിപ്പിക്കണം. ദൃശ്യങ്ങള്‍ കണ്ണുകൊണ്ട് കണ്ടവര്‍ സത്യം വിലയിരുത്തട്ടേയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പോളിങ് കുതിക്കുന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ

തനിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ വന്നപ്പോഴും താന്‍ എതിരാളികളുടെ പേര് പറഞ്ഞ് ആരെയും വ്യക്തിഹത്യ ചെയ്യാന്‍ മുതിര്‍ന്നിട്ടില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ദുര്‍ബലനായ സ്ഥാനാര്‍ഥിയെന്നും രാഷ്ട്രീയക്കാരനല്ലെന്നും പറഞ്ഞ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ദുര്‍ബലനാണെങ്കില്‍ എതിരാളികള്‍ തന്നെ ഭയക്കുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. ഫെയര്‍ പൊളിറ്റിക്‌സ് എന്നൊരു വാക്ക് ആദ്യം താന്‍ പറഞ്ഞിരുന്നു. അത് പാലിച്ചു. ആരേയും വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ പ്രയോജനം തനിക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.

Story Highlights : shafi parambil and ramesh pisharody on allegations against sobha surendran

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews