ഫിഫ ലോകകപ്പിനിടെ അർജന്റീനൻ താരങ്ങള്‍ക്കെതിരെയും ടീമിനെതിരെയും നടന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി അർജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ.
വ്യാജ വാർത്ത നല്‍കിയ മാധ്യമങ്ങള്‍, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ എന്നിവക്കെതിരെയാണ് കേസ് നല്‍കുക. ടീമിനെതിരെ വ്യാജവാർത്തകള്‍ പ്രചരിപ്പിച്ചുവെന്നും തെളിവുകള്‍ ഇല്ലാതെ ആയിരുന്നു വാർത്തകള്‍ നല്‍കിയതെന്നും അർജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ പറയുന്നു.
എല്ലാത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എഎഫ്‌എ വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിച്ച അക്കൗണ്ടുകളുടെയും ഏജൻസികളുടെയും പൂർണ്ണമായ ഡിജിറ്റല്‍ തെളിവുകള്‍ അധികൃതർ ശേഖരിച്ചുവരികയാണ്. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കർശനമായ നിയമവഴികള്‍ തേടാനാണ് അസോസിയേഷന്റെ തീരുമാനം.
ഇതിന് പുറമെ വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്ന പ്രൊഫൈലുകള്‍ ഉടനടി നീക്കം ചെയ്യാൻ മുൻനിര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കുകയും, ടീമിന്റെയും അസോസിയേഷന്റെയും സല്‍പ്പേരിന് കളങ്കം വരുത്താൻ ശ്രമിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്യും. ഡിജിറ്റല്‍ ഇൻഫ്ലുവൻസർമാർക്കും വിവിധ സ്പോർട്സ് പേജുകള്‍ക്കും പണം വാഗ്ദാനം ചെയ്ത് അർജന്റീനക്കെതിരെ തെറ്റായ വാർത്തകളും വിമർശനങ്ങളും ഉന്നയിക്കാൻ ചില പിആർ ഏജൻസികള്‍ ശ്രമിക്കുന്നതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
Story Highlights : Argentina prepares for legal action

