Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ്; ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് CPI യും CPIM ഉം, എ കെ ബാലൻ

യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ്; ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് CPI യും CPIM ഉം, എ കെ ബാലൻ

24 News 1 week ago

പാലക്കാട്: CPI - CPIM തർക്കം യുഡിഎഫ് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന സിപിഐഎം അംഗം എ കെ ബാലൻ. ചെങ്കൊടിയുടെ ഒരു കൊടി കിട്ടുമോ എന്നാണ് UDF കാത്തിരിക്കുന്നത്.സിപിഐഎമ്മിന്റെ നിലപാടാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞത്.

സത്യൻ മൊകേരിയും ബിനോയ് വിശ്വവും പറഞ്ഞത് സിപിഐയുടേതും. രണ്ടുപാർട്ടികളും പറഞ്ഞുകൊണ്ടേയിരിക്കും. ഇളകുന്ന ആടിൻ്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെ പോലെയാണ് UDF. ചെങ്കൊടിയുടെ ഒരു ചെറിയ കഷണം കിട്ടാൻ കാത്തിരിക്കുന്നവരാണവർ എ കെ ബാലൻ വിമർശിച്ചു.

ഇടത് ജനാധിപത്യ മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സിപിഐയും സിപിഐഎമും. ആ ബന്ധം ഒരു രൂപത്തിലും തകരില്ല എന്ന് മാത്രമല്ല, മറ്റേതൊരു കാലഘട്ടത്തെക്കാളും ശക്തമാണ് ഞങ്ങളുടെ അണികളുടെയും നേതാക്കന്മാരുടെയും ഐക്യമെന്നും അവരവരുടെ നയം പറയാൻ രണ്ട് പാർട്ടികള്‍ക്കും അവകാശമുണ്ടെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

അതേസമയം, സ്ത്രീകളെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന സമസ്‌ത കാന്തപുരം വിഭാഗത്തിന്‍റെ പ്രസ്താവനയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സ്ത്രീവിരുദ്ധ പരാമർശം ദൈവം വന്ന് പറഞ്ഞാലും സിപിഎം അംഗീകരിക്കില്ലെന്ന് ബാലൻ വ്യക്തമാക്കി.

തിരുവനന്തപുരത്ത് DCC അംഗം മുഖ്യമന്ത്രിയെ തടഞ്ഞത് രാജ്യത്ത് ഇതിന് മുമ്പ് എവിടെയും നടക്കാത്ത സംഭവമാണ്. സതീശനെതിരെ കോണ്‍ഗ്രസിനകത്ത് ഉയരുന്ന വികാരമാണിത്.ഇന്ന് DCC അംഗമെങ്കില്‍ നാളെ DCC പ്രസിഡൻ്റാകും തടയുക.സതീശൻ ഇത് മനസിലാക്കി.എല്‍ഡിഎഫ് ഭരണകാലത്ത് കെ സുധാകരനും വി ഡി സതീശനും ചേർന്നാണ് ഒരു ഗുണ്ടാസംഘത്തെ വളർത്തിയെടുത്തത്. അവരാണ് അന്നത്തെ മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി തടഞ്ഞത്. ഇപ്പോഴെങ്കിലും പിണറായിയോട് മാപ്പ് പറയാൻ സതീശൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : A K Balan Reaction on CPI-CPI(M) Dispute

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews