Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'യുഎസിന്റെ എഫ്- 16 യുദ്ധവിമാനത്തെ ആക്രമിച്ചു'; അവകാശവാദവുമായി ഇറാന്‍ ആര്‍മി

'യുഎസിന്റെ എഫ്- 16 യുദ്ധവിമാനത്തെ ആക്രമിച്ചു'; അവകാശവാദവുമായി ഇറാന്‍ ആര്‍മി

24 News 23 hrs ago

ടെഹ്‌റാന്‍: യുഎസിന്റെ എഫ് - 16 യുദ്ധവിമാനത്തെ ആക്രമിച്ചതായി ഇറാന്‍ ആര്‍മിയുടെ അവകാശവാദം. പേര്‍ഷ്യന്‍ ഗള്‍ഫിന് മുകളിലൂടെ പറന്ന യുഎസിന്റെ എഫ്-16 വിമാനത്തിന് നേരെ മിസൈല്‍ വിക്ഷേപിച്ചതായാണ് ഇറാന്‍ പറയുന്നത്.

വെള്ളിയാഴ്ച വൈകീട്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുദ്ധവിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി ഐആര്‍ജിസി പ്രതികരിച്ചു. ആക്രമണത്തെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയെന്നും ഇറാന്‍ അവകാശപ്പെട്ടു. ( Iran Claimed It Damaged US F-16 Fighter Jet)

പേര്‍ഷ്യന്‍ ഗള്‍ഫിന് മുകളിലൂടെ പറന്ന അമേരിക്കന്‍ എഫ്-16 യുദ്ധവിമാനത്തെ, ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തതായി ഇറാനിയന്‍ സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഉടനടി തന്നെ മിസൈല്‍ അയച്ചെന്നും ഇത് കൃത്യം വിമാനത്തിന് സമീപത്ത് വച്ച്‌ തന്നെ പൊട്ടിത്തെറിച്ചെന്നുമാണ് അവകാശവാദം. വിമാനം ഇറക്കാന്‍ നിര്‍ബന്ധിതനായ പൈലറ്റ് അടിയന്തരമായി വിമാനം ലാന്‍ഡ് ചെയതിരിക്കാമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതെന്ത് മറിമായം? ടെയ്‌ലര്‍ സ്വിഫ്റ്റിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡോ? സോഷ്യല്‍ മീഡിയയെ ആശയക്കുഴപ്പത്തിലാക്കിയ വാര്‍ത്തയുടെ സത്യം ഇതാണ്

അതേസമയം ഇറാനുമായി സ്ഥിരമായ കരാറിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കരാറിലെത്താനുള്ള പദ്ധതി തയ്യാറാക്കിയെന്നും ട്രംപ് പറഞ്ഞു. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇറാന് ആണവായുധം ലഭിക്കുന്നത് തടയപ്പെടുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാനിലെ ഭരണമാറ്റത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ട്രംപ് പറയുന്നത്.

അതിനിടെ, യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. സാമ്പത്തിക ഉപരോധം യുദ്ധ നടപടിയായി കണക്കാക്കുന്നുവെന്നും ഇറാന്‍ വിദേശകാര്യ ഉപമന്ത്രി കാസെം ഗാരിബാബാദി പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ കയറ്റുമതി ചെയ്യില്ലെന്നും കാസെം ഗാരിബാബാദി വ്യക്തമാക്കി.

Story Highlights : Iran Claimed It Damaged US F-16 Fighter Jet

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Twentyfournews