Friday, 27 Mar, 12.00 am UAE News At First

ഹോം
ദുബൈ വിമാനത്താവളത്തില്‍ നിന്ന്​ ഇന്ത്യക്കാര്‍ ചോദിക്കുന്നു; 'ഞങ്ങളെ നാട്ടിലെത്തിക്കാന്‍ ആരുമില്ലേ'

ദുബൈ: 'പാകിസ്​താനികളെയും സുഡാനികളെയും ഇവിടെ നിന്ന്​ കൊണ്ടുപോയി. കേരളത്തിലുള്ള കേന്ദ്ര മന്ത്രിമാരുമായിപ്പോലും ബന്ധപ്പെട്ടു. ശരിയാക്കാം എന്ന മറുപടിയല്ലാതെ നടപടികളൊന്നുമില്ല. ഞങ്ങളും ഇന്ത്യയുടെ മക്കളാണ്​. ഞങ്ങളെ നാട്ടിലെത്തിക്കാന്‍ ആരുമില്ലേ..?'- ചോദിക്കുന്നത്​ ജാക്​സണും ബെന്‍സണും രാജുവും അരുണും ജോസുമാണ്​. നമ്മുടെ സ്വന്തം നാട്ടുകാര്‍. ഇവരടക്കം 20-ഓളം ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയിട്ട്​ എട്ട്​ ദിവസം പിന്നിട്ടു​.

കണക്ഷന്‍ വിമാനത്തില്‍ ഇന്ത്യയിലേക്കും മറ്റ്​ രാജ്യങ്ങളിലേക്കും പോകാന്‍ ദുബൈയിലെത്തിയതാണ്​ ഇവര്‍. എന്നാല്‍, രാജ്യങ്ങള്‍ പ്രവേശന വിലക്ക്​ പ്രഖ്യാപിച്ചതോടെ വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. ദുബൈ വിസ ഇല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്ന്​ പുറത്തിറങ്ങാനും കഴിയുന്നില്ല. മാറിയുടുക്കാന്‍ വസ്​ത്രമോ കിടക്കാന്‍ സൗകര്യമോ ഇല്ലാതെ ദുരിതക്കയത്തിലാണവര്‍.

മാര്‍ച്ച്‌​ 19-നാണ്​ ഇവര്‍ ദുബൈ വിമാനത്താവളത്തില്‍ എത്തിയത്​. പോര്‍ച്ചുഗലിലെ ലിസ്​ബണില്‍ നിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക്​ പുറപ്പെട്ട തിരുവനന്തപുരം കരിങ്കുളം പുതിയതുറ സ്വദേശി ജാക്സന്‍, സഹോദരന്‍ ബെന്‍സന്‍, റഷ്യയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രാജു, യൂറോപ്പില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച അരുണ്‍, ജോസ് എന്നിവരാണ്​ ദുബൈയില്‍ കുടുങ്ങിയത്​.

'ഞങ്ങള്‍ എന്ത്​ തെറ്റാണ്​ ചെയ്​തത്​. ഇന്ത്യയിലേക്കുള്ള അവസാന വിമാനമാണെന്ന്​ പറഞ്ഞതിനാല്‍ ഇരട്ടി പണം നല്‍കിയാണ് ഇവിടെ​ എത്തിയത്​. പോര്‍ച്ചുഗലില്‍ അവസ്​ഥ വളരെ മോശമാണ്. ജോലിയും നഷ്​ടപ്പെട്ടു. ഞങ്ങളെ സഹായിക്കേണ്ട കടമ ഇന്ത്യയിലെ സര്‍ക്കാറുകള്‍ക്കുണ്ട്​. കേരളത്തിലുള്ള കേന്ദ്ര സഹമന്ത്രി ആത്മാര്‍ഥത കാണിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ പണ്ടേ നാട്ടില്‍ എത്തിയേനെ. ഇദ്ദേഹവുമായി നാട്ടിലുള്ളവര്‍ പലതവണ ബന്ധപ്പെട്ടു. മറ്റ്​ രാജ്യക്കാരെയെല്ലാം അവരുടെ ​ഭരണകൂടം ഇടപെട്ട്​ നാട്ടിലെത്തിച്ചു.' ജാക്​സണ്‍ 'ഗള്‍ഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു.

നോര്‍ക്കയില്‍ നിന്നും എംബസിയില്‍ നിന്നും കോണ്‍സുലേറ്റില്‍ നിന്നുമെല്ലാം വിളിക്കുന്നുണ്ടെങ്കിലും നടപടികളുണ്ടാവുന്നില്ല. ഇവിടെയുള്ള സുഹൃത്ത്​ മാത്രമാണ്​ സഹായത്തിനുള്ളത്​. അവര്‍ തന്ന വസ്​ത്രമാണ്​ ഇപ്പോഴത്തെ ആശ്രയം. നാട്ടിലെ വിമാനത്താവളത്തില്‍ നിന്ന്​ ഒരു ഇ-മെയില്‍ ​കിട്ടിയാല്‍ നിങ്ങളെ നാട്ടിലെത്തിക്കാമെന്നാണ്​ ദുബൈ വിമാനത്താവളം അധികൃതര്‍ അറിയിച്ചത്​. എന്നാല്‍, പല വാതിലുകള്‍ മുട്ടിയിട്ടും ഇതുവരെ പ്രതികരണമുണ്ടായില്ല. വിമാന സര്‍വിസ്​ നിലച്ചതിനാല്‍ ഇനി ഉ​ടനെയൊന്നും നാട്ടിലേക്ക്​ പോകാന്‍ കഴിയുമെന്ന്​ തോന്നുന്നില്ല. എമിറേറ്റ്​സ്​ കളക്ഷന്‍ ഡെസ്​കില്‍ നിന്ന് ലഭിക്കുന്ന​ ഭക്ഷണമാണ്​ ഏക ആശ്വാസം. ഇവര്‍ തന്ന പുതപ്പിനടിയില്‍ തണുത്തുവിറച്ച്‌​ തറയിലാണ്​ ഉറക്കമെന്നും ജാക്​സണ്‍ പറഞ്ഞു. നാട്ടിലേക്ക്​ വിമാനം ഇല്ലാത്തതിനാല്‍ ഇവര്‍ക്ക്​ ഹോട്ടല്‍ സൗകര്യം ഒരുക്കി ദുബൈയില്‍ തന്നെ താമസിപ്പിക്കാനാണ്​ ഇന്ത്യന്‍ എംബസി ശ്രമിക്കുന്നത്​. ഇതിന്​ മുന്നോടിയായി ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക്​ ഹാജരാക്കി. അതേസമയം, ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനായി ഇന്ത്യന്‍ എംബിസിക്ക്​ കൈമാറുമെന്ന്​ വിമാനത്താവളം അധികൃതര്‍ വ്യക്​തമാക്കി.

കേന്ദ്രമന്ത്രിക്ക്​ മുഖ്യമന്ത്രിയുടെ കത്ത്​

ദു​ബൈ: ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഇ​ന്ത്യ​ക്കാ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന്​ ക​ത്ത​യ​ച്ചു. ഇ​ന്ത്യ​യി​ല്‍ 21 ദി​വ​സ​ത്തെ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​വ​രെ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​ല്‍ ആ​​ശ​ങ്ക​യു​ണ്ട്. ഇ​വ​ര്‍​ക്ക്​ കൃ​ത്യ​മാ​യി ഭ​ക്ഷ​ണ​വും താ​മ​സ​വും ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യ​മു​ണ്ട്. ഇ​വ​രെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ഇ​ട​പെ​ട​ണമെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top