Sunday, 09 Feb, 10.05 am UAE News At First

ഹോം
എ​ന്‍​ജി​നീ​യ​റിംഗ് ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കാ​മ്ബയി​ന്‍ ന​ട​ത്താ​നൊരുങ്ങി കുവൈറ്റ്‌

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ല്‍​ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രു​ടെ ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കാ​മ്ബയി​ന്‍ ന​ട​ത്താ​ന്‍ നീ​ക്ക​മു​ള്ള​താ​യി റി​പ്പോ​ര്‍​ട്ട്. എ​ല്ലാ സ്​​പെ​ഷ്യാ​ലി​റ്റി​ക​ളി​ലു​മു​ള്ള എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റിന്‍റെ ആ​ധി​കാ​രി​ക​ത ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും എ​ന്‍​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി ന​ട​ത്തു​ന്ന യോ​ഗ്യ​ത പ​രീ​ക്ഷ ജ​യി​ക്കേ​ണ്ടി​വ​രി​ക​യും ​ചെ​യ്യും. എ​ന്നാ​ല്‍, മാ​ത്ര​മേ വ​ര്‍​ക്ക്​ പെ​ര്‍​മി​റ്റ്​ അ​നു​വ​ദി​ക്കൂ.

അ​തി​നി​ടെ, എ​ന്‍​ജി​നീ​യ​റി​ങ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്​ കു​വൈ​ത്ത്​ എ​ന്‍​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​വ​ര്‍ എ​ന്‍​ജി​നീ​യ​ര്‍ ത​സ്​​തി​ക​യി​ല്‍​ നി​ന്ന്​ മ​റ്റു ത​സ്​​തി​ക​യി​ലേ​ക്ക്​ മാ​റ്റി​യ​ടി​ക്കു​ക​യാ​ണ്. കു​വൈ​ത്ത്​ സൊ​സൈ​റ്റി ഓ​ഫ്​ എ​ന്‍​ജി​നീ​യേ​ഴ്​​സു​മാ​യി സ​ഹ​ക​രി​ച്ച്‌​ അ​ടു​ത്ത​മാ​സം മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌​​ കു​വൈ​ത്ത്​ ടൈം​സ്​ ദി​ന​പ​ത്രം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

സൂ​പ്പ​ര്‍​വൈ​സ​ര്‍, കമ്ബ്യൂ​ട്ട​ര്‍ പ്രോ​ഗ്രാ​മ​ര്‍, മെ​യിന്‍റ​ന​ന്‍​സ്​ ടെ​ക്​​നീ​ഷ്യ​ന്‍, ജ​ന​റ​ല്‍ ഒ​ബ്​​സ​ര്‍​വ​ര്‍, വ​ര്‍​ക്കേ​ഴ്​​സ്​ ഒ​ബ്​​സ​ര്‍​വ​ര്‍, ഇ​ല​ക്​​ട്രി​ക്ക​ല്‍ മോ​ണി​റ്റ​ര്‍, സി​വി​ലി​യ​ന്‍ മോ​ണി​റ്റ​ര്‍, ക​മ്ബ്യൂ​ട്ട​ര്‍ ടെ​ക്​​നീ​ഷ്യ​ന്‍, ഇ​ല​ക്​​ട്രി​ക്ക​ല്‍ ടെ​ക്​​നീ​ഷ്യ​ന്‍, സി​സ്​​റ്റം അ​ന​ലി​സ്​​റ്റ്, മെ​ക്കാ​നി​ക്​ ടെ​ക്​​നീ​ഷ്യ​ന്‍, പ്രോ​സ​സ്​ കോ-ഓ​ഡി​നേ​റ്റ​ര്‍, ലൈ​റ്റ്​ വെ​ഹി​ക്കി​ള്‍ ഡ്രൈ​വ​ര്‍, മെ​യി​ന്‍റ​ന​ന്‍​സ്​ സൂ​പ്പ​ര്‍​വൈ​സ​ര്‍, മെ​ക്കാ​നി​ക്​ മോ​ണി​റ്റ​ര്‍, പ്രോ​ജ​ക്​​ട്​ മാ​നേ​ജ​ര്‍ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ വി​സ മാ​റ്റി​യ​ടി​ച്ച​ത്.

ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് അം​ഗീ​കാ​രം ന​ഷ്​​ട​മാ​യ​വ​രി​ല്‍ ഏ​റെ​യും. നി​ര​വ​ധി മ​ല​യാ​ളി എ​ന്‍​ജി​നീ​യ​ര്‍​മാ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top