Sunday, 19 Jan, 11.05 am UAE News At First

ഹോം
കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ര്‍ പാ​ര്‍ക്കി​ങ്​ ഫീ​സ് വ​ര്‍​ധ​ന; വി​ശ​ദീ​ക​ര​ണ​വു​മാ​യി ജ​ന​റ​ല്‍ അ​തോ​റി​റ്റി ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍

ജി​ദ്ദ: കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ഒ​ന്നാം ന​മ്ബ​ര്‍ ടെ​ര്‍​മി​ന​ലി​ല്‍ കാ​ര്‍ പാ​ര്‍ക്കി​ങ്​ ഫീ​സ് വ​ര്‍​ധ​ന സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ന് വി​ശ​ദീ​ക​ര​ണവുമായി അ​ധി​കൃ​ത​ര്‍. പ​ഴ​യ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ മ​ണി​ക്കൂ​റി​ന് മൂ​ന്ന് റി​യാ​ലാ​യിരുന്ന പാ​ര്‍ക്കി​ങ്​ ഫീ​സ്, പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​ണി​ക്കൂ​റി​ന് 10 റി​യാ​ല്‍ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച്‌ പ​രാ​തി ഉ​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​റ​ല്‍ അ​തോ​റി​റ്റി ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

നി​ര്‍​മാ​ണ​ച്ചെ​ല​വ്, പ്ര​വ​ര്‍​ത്ത​ന ചെ​ല​വ്, പാ​ര്‍​ക്കി​ങ്​ ക​രാ​റി​ന്‍റെ ചെ​ല​വ്, സേ​വ​ന നി​ല​വാ​രം തു​ട​ങ്ങി നി​ര​വ​ധി ഘ​ട​ക​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പാ​ര്‍​ക്കി​ങ്​ ഫീ​സ് നി​ശ്ച​യി​ച്ച​തെ​ന്ന്​ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. എ​ക്‌​സി​റ്റ് ഗേ​റ്റു​ക​ളി​ലെ കൗ​ണ്ട​റു​ക​ളി​ല്‍ പ​ണ​മാ​യി അ​ട​ക്കു​ന്ന​വ​ര്‍ മ​ണി​ക്കൂ​റി​ന് 10 റി​യാ​ല്‍ വീ​തം ന​ല്‍​കേ​ണ്ട​തു​ണ്ടെ​ങ്കി​ലും സെ​ല്‍​ഫ് സ​ര്‍​വി​സ് മെ​ഷീ​ന്‍ വ​ഴി പ​ണ​മ​ട​ക്കു​ന്ന​വ​ര്‍ അ​ഞ്ച് റി​യാ​ല്‍ അ​ട​ച്ചാ​ല്‍ മ​തി.

ദീ​ര്‍​ഘ​സ​മ​യ​ത്തേ​ക്ക് പാ​ര്‍​ക്ക്​ ചെ​യ്യു​ന്ന​തി​ന്​ മ​ണി​ക്കൂ​റി​ന് ഒ​രു റി​യാ​ലും ദി​വ​സം മു​ഴു​വ​നും പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​ന് 15 റി​യാ​ലും ന​ല്‍​കി​യാ​ല്‍ മ​തി. സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും മാ​ന​വ​ശേ​ഷി ഉ​പ​യോ​ഗം കു​റ​​യ്ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് വ്യ​ത്യ​സ്ത സ്ലാ​ബി​ലു​ള്ള പാ​ര്‍​ക്കി​ങ്​ നി​ര​ക്കു​ക​ള്‍ നി​ശ്ച​യി​ച്ച​ത്.

ഫീ​സ് ഈ​ടാ​ക്കി ന​ല്‍​കു​ന്ന വാ​ലെ​റ്റ് പാ​ര്‍​ക്കി​ങ്, ഫ​സ്​​റ്റ്​ ക്ലാ​സ് പാ​ര്‍​ക്കി​ങ്, ബി​സി​ന​സ് ക്ലാ​സ് പാ​ര്‍​ക്കി​ങ്​ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍​ക്ക്​ പു​റ​മെ പാ​ര്‍​ക്കി​ങ്ങി​ല്‍ ​നി​ന്ന് ടെ​ര്‍​മി​ന​ലി​ലേ​ക്കും തി​രി​ച്ചും യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് സൗ​ജ​ന്യ ഷ​ട്ടി​ല്‍ സ​ര്‍​വി​സും പു​തി​യ ടെ​ര്‍​മി​ന​ലി​ലു​ണ്ടെ​ന്ന് ജ​ന​റ​ല്‍ അ​തോ​റി​റ്റി ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ല​വി​ല്‍ 8,000-ത്തോ​ളം കാ​റു​ക​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ സൗ​ക​ര്യ​മു​ണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top