Saturday, 18 Jan, 12.00 am UAE News At First

ഹോം
കുവൈറ്റില്‍ 2009 മുതല്‍ 2018 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 51,836 ലഹരിമരുന്ന് കേസുകള്‍

കുവൈറ്റ്‌: കുവൈറ്റില്‍ 2009 മുതല്‍ 2018 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 51,836 ലഹരിമരുന്ന് കേസുകള്‍. നിയമ മന്ത്രാലയം പുറത്തു വിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച്‌ മരിച്ചവരുടെ എണ്ണം 34 ആണെന്നും വ്യക്തമാക്കുന്നു. 10 വര്‍ഷത്തിനിടെ ലഹരിമരുന്ന് കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടവര്‍ 157 ആണ്.

1,125 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. 10,898 സ്വദേശികളും 10,951 വിദേശികളും ഉള്‍പ്പെടെ 22,840 പേര്‍ക്കെതിരെയാണ് കേസ് ഉണ്ടായത്. ലഹരിമരുന്ന് കേസില്‍ 731 വനിതകളും പ്രതികളായി.

കേസിന് വിധേയമായവരില്‍ 10,607 സ്വദേശികള്‍ ഉള്‍പ്പെടെ 20,655 പേരെയും അറസ്റ്റ് ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>