Thursday, 26 Mar, 12.00 am UAE News At First

ഹോം
നിരോധനാജ്ഞ കഴിഞ്ഞുള്ള സമയങ്ങളിലും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന്​ കുവൈത്ത്​ ആരോഗ്യ മന്ത്രാലയം

കുവൈത്ത്​ സിറ്റി: കൊറോണ വൈറസ്​ പ്രതിരോധത്തിന്​ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ കഴിഞ്ഞുള്ള സമയങ്ങളിലും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന്​ കുവൈത്ത്​ ആരോഗ്യ മന്ത്രാലയം. വൈറസ്​ ഭീതി പൂര്‍ണമായി ഒഴിയുന്നതുവരെ ആളുകള്‍ വീട്ടിലിരിക്കണം. വൈകീട്ട്​ അഞ്ച് മണി മുതല്‍ പുലര്‍ച്ച നാലുവരെയാണ്​ രാജ്യത്ത്​ നിരോധനാജ്ഞ നിലവിലുള്ളത്​. ഈ സമയം കഴിഞ്ഞ്​ ആളുകള്‍ നിരത്തില്‍ സജീവമാകുന്ന സാഹചര്യത്തിലാണ്​ ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അഭ്യര്‍ഥന നടത്തിയത്​.

'ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങള്‍ക്ക്​ കര്‍ഫ്യൂ അല്ലാത്ത സമയങ്ങളില്‍ പുറത്തിറങ്ങാം. പുറത്തിറങ്ങുമ്ബോള്‍ അത്യാവശ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ജനസമ്ബര്‍ക്കം ഒഴിവാക്കണം. ആളുകളുമായി ഇടപഴകുമ്ബോള്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. സര്‍ക്കാര്‍ ഈ നിയന്ത്രണങ്ങളെല്ലാം ഏര്‍പ്പെടുത്തിയത്​ ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കാണ്'-​ മന്ത്രാലയം ഓര്‍മിപ്പിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top