Wednesday, 25 Mar, 12.00 am UAE News At First

ഇന്റര്‍നാഷണല്‍
ഒമാന്‍ ഇന്ത്യന്‍ എംബസി സേവനങ്ങള്‍ നിര്‍ത്തിവെച്ചു

മസ്​കത്ത്​: കോവിഡ്​ 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ പാസ്​പോര്‍ട്ട്​-കോണ്‍സുലാര്‍ സേവനങ്ങളും തല്‍ക്കാലത്തേക്ക്​ നിര്‍ത്തിവെയ്ക്കുന്നതായി മസ്​കത്ത്​ ഇന്ത്യന്‍ എംബസി ബുധനാഴ്​ച അറിയിച്ചു. അറ്റസ്​റ്റേഷന്‍ സേവനങ്ങളും ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ ഉണ്ടായിരിക്കില്ല.

എന്നിരുന്നാലും ഏറെ അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ നടപടി ഉണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു. പാസ്​പോര്‍ട്ട്​ സംബന്ധമായ വിഷയങ്ങള്‍ക്ക്​ 79806929 (ബി.എല്‍.എസ്​) എന്ന നമ്ബറിലും കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക്​ 93584040 എന്ന നമ്ബറിലുമാണ്​ ബന്ധപ്പെടേണ്ടത്​.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top