Thursday, 26 Mar, 12.00 am UAE News At First

ഹോം
ഒമാനില്‍ വിവിധ വിസകളിലെത്തിയവര്‍ കാലാവധി കഴിയുന്നതിനെകുറിച്ച്‌​ ആശങ്കപ്പെ​ടേണ്ടതില്ലെന്ന്​ പൊലീസ്

ഒമാനില്‍ റസിഡന്‍സ്​ പെര്‍മിറ്റ്​ ഉള്ളവരും വിസിറ്റ്​, ബിസിനസ്​ മറ്റ്​ ഷോര്‍ട്ട്​ ടേം വിസകളില്‍ എത്തി രാജ്യത്ത്​ കുടുങ്ങിപോയവരും വിസ കാലാവധി കഴിയുന്നതിനെ കുറിച്ച്‌​ ആശങ്കപ്പെ​ടേണ്ടതില്ലെന്ന്​ റോയല്‍ ഒമാന്‍ പൊലീസ്​ അറിയിച്ചു. പാസ്​പോര്‍ട്ട്​ ആന്‍ഡ്​ റസിഡന്‍സി ഡയറക്​ടറേറ്റ്​ ജനറല്‍ ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്‌​ ഒമാന്‍ ഒബ്​സര്‍വര്‍ പത്രമാണ്​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​.

വിമാന സര്‍വീസ്​ റദ്ദാക്കിയതിനാലും വിമാനത്താവളം അടച്ചതിനാലും രാജ്യം വിടാന്‍ കഴിയാത്തവര്‍ക്ക്​ രാജ്യത്ത്​ അനധികൃതമായാണ്​ താമസിക്കുന്നതെന്ന പേടി വേണ്ട, ഇവര്‍ അനധികൃത താമസത്തിന്​ ഉള്ള പിഴ അടയ്ക്കേണ്ടി വരില്ല. കോവിഡ്​ ഭീതിയകന്ന്​ കാര്യങ്ങള്‍ സാധാരണ നിലയിലായാല്‍ താമസാനുമതി പുതുക്കി നല്‍കുന്നതിന്​ സമയം അനുവദിച്ച്‌​ നല്‍കുമെന്ന്​ ഡയറക്​ടറേറ്റ്​ ജനറലിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്​ പറയുന്നു.

സാധ്യമാകുന്ന എല്ലാ കാര്യങ്ങളും അനുവദിച്ച്‌​ നല്‍കും. ഈ വിഷയത്തില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ ഔദ്യോഗിക അറിയിപ്പ്​ വൈകാതെ പുറത്തുവരും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top