Saturday, 14 Mar, 12.00 am UAE News At First

ഹോം
പുതിയ സാമ്ബ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജ് അവതരിപ്പിച്ച്‌ ദു​ബൈ ഭ​ര​ണ​കൂ​ടം

ദു​ബൈ: കോ​വി​ഡ്​ ബാ​ധി​ച്ച സാ​മ്ബ​ത്തി​ക രം​ഗ​ത്തി​ന്​ ഉ​ണ​ര്‍​വേ​കാ​ന്‍ മൂ​ന്നു​​മാ​സ​ത്തേ​ക്ക്​ 150 കോ​ടി ദി​ര്‍​ഹ​മിന്‍റെ (ഏ​ക​ദേ​ശം 3,000 കോ​ടി ഇ​ന്ത്യ​ന്‍ രൂ​പ) സാമ്ബ​ത്തി​ക ഉ​ത്തേ​ജ​ന പാ​ക്കേ​ജ് ദു​ബൈ ഭ​ര​ണ​കൂ​ടം​ പ്ര​ഖ്യാ​പി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ഷി​ദ്​ ആ​ല്‍ മ​ക്​​തൂ​മി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ ഷെയ്​​ഖ്​ ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ഷി​ദ്​ ആ​ല്‍ മ​ക്​​തൂ​മാ​ണ്​ പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ച്ച​ത്. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പാ​ക്കേ​ജ്​ ന​ട​പ്പാ​ക്കാ​നാ​ണ്​ നി​ര്‍​ദേ​ശം.

മൂ​ന്ന്​ മാ​സ​ത്തേ​ക്ക്​ വൈ​ദ്യു​തി, വെ​ള്ളം നി​ര​ക്കു​ക​ള്‍ കു​റ​ച്ചും ഫീ​സു​ക​ള്‍ ഒ​ഴി​വാ​ക്കി​യു​മാ​ണ്​ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളു​മാ​യി ഭ​ര​ണ​കൂ​ടം രം​ഗ​ത്തെ​ത്തി​യ​ത്. ബി​സി​ന​സ്, ടൂ​റി​സം, ഹോ​ട്ട​ല്‍, ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി തു​ട​ങ്ങി​യ 15 മേ​ഖ​ല​ക​ളി​ലെ ഉ​ത്തേ​ജ​നം ല​ക്ഷ്യ​മി​ട്ടാ​ണ്​ പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​കം മോ​ശം സ​മ​യ​ത്തി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​തെങ്കിലും വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്ത്​ ന​മു​ക്കു​ണ്ടെന്ന്​ ഷെയ്ഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂം. രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നും വേ​ണ്ടി​യു​ള്ള പാ​ക്കേ​ജാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നും ഏ​റ്റ​വും മി​ക​ച്ച സാ​ഹ​ച​ര്യ​മു​ള്ള ന​ഗ​ര​മെ​ന്ന പേ​ര്​ നി​ല​നി​ര്‍​ത്താ​നു​ള്ള ദു​ബൈ​യു​ടെ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​ണ്​ ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍. ഇ​ത്ത​രം പ​രി​ശ്ര​മ​ങ്ങ​ള്‍ ഇ​നി​യും തു​ട​ര്‍​ന്നു​കൊ​ണ്ടി​രി​ക്കും. സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​വും സ​ന്തോ​ഷ​വും ഉ​റ​പ്പ്​ വ​രു​ത്തു​ന്ന​തി​നാ​ണ്​ ഞ​ങ്ങ​ള്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. വി​ജ​യ​ത്തി​ന്‍റെ മാ​തൃ​ക​യാ​യി ദു​ബൈ നി​ല​കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്നു മാ​സ​ത്തേ​ക്ക്​ വൈ​ദ്യു​തി, വെ​ള്ളം ഉ​​പ​യോ​ഗ​ത്തി​നു​ള്ള ദേ​വ ബി​ല്ലി​ല്‍ 10​ ശ​ത​മാ​നം ഇ​ള​വ്​ അ​നു​വ​ദി​ക്കും. വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കും മ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കും യു.​എ.​ഇ പൗ​ര​ന്‍​മാ​ര്‍​ക്കും പ്ര​വാ​സി​ക​ള്‍​ക്കും ഇ​ള​വ്​ ല​ഭി​ക്കും. വൈ​ദ്യു​തി, ജ​ല ക​ണ​ക്​​ഷ​നു​ക​ള്‍​ക്ക്​ ന​ല്‍​കേ​ണ്ട ഡെ​പ്പോ​സി​റ്റ്​ തു​ക​യി​ല്‍ 50 ശ​ത​മാ​നം കു​റ​വ്​ വ​രു​ത്തി. സാമ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ഉ​ല​യു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക്​ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്​ പ്ര​ഖ്യാ​പ​നം.

പു​തി​യ ലൈ​സ​ന്‍​സ്​ എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നും ഈ​ടാ​ക്കി​യി​രു​ന്ന ഫീ​സി​ല്‍ ഇ​ള​വ്​ ന​ല്‍​കും. ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ്​ ഈ ​തീ​രു​മാ​നം. ലീ​സ്​ കോ​ണ്‍​ട്രാ​ക്​​ട്​ പു​തു​ക്കാ​തെ വ്യാ​പാ​ര ലൈ​സ​ന്‍​സ്​ പു​തു​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.

വി​ദേ​ശ വ്യാ​പാ​ര​ങ്ങ​ളെ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​നും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ക​സ്​​റ്റം​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​​ക്കുമ്ബോ​ഴു​ള്ള ന​ട​പ​ടി​ക​ള്‍ ല​ഘൂ​ക​രി​ക്കും. പ​രാ​തി​ക​ള്‍​ക്കൊ​പ്പം ബാ​ങ്കി​ങ് രേ​ഖ​ക​ള്‍ ​ന​ല്‍​ക​ണ​മെ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി. രാ​ജ്യ​ത്ത്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത വാ​ണി​ജ്യ ക​പ്പ​ലു​ക​ള്‍​ക്ക്​ വ​രു​ന്ന​തി​നും പോ​കു​ന്ന​തി​നും ഇ​വി​ടെ ത​ങ്ങു​ന്ന​തി​നും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ഫീ​സ്​ ഒ​ഴി​വാ​ക്കി. ദു​ബൈ ഹാ​ര്‍​ബ​റി​ലെ​യും ഹം​റി​യാ പോ​ര്‍​ട്ടി​ലെ​യും പ്ര​ത്യ​ക്ഷ-​പ​രോ​ക്ഷ ഫീ​സു​ക​ള്‍ ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

ദു​ബൈ​യി​ലെ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന 2.5 ശ​ത​മാ​നം ഫീ​സ്​ ഒ​ഴി​വാ​ക്കി​യ​താ​ണ്​ മ​റ്റൊ​രു പ്ര​ധാ​ന തീ​രു​മാ​നം. അ​ഞ്ച്​ ശ​ത​മാ​ന​മാ​യി​രു​ന്ന തി​രു​വ 2018 മു​ത​ലാ​ണ്​ 2.5 ശ​ത​മാ​ന​മാ​ക്കി കു​റ​ച്ച​ത്. ഇ​താ​ണ്​ അ​ടു​ത്ത മൂ​ന്ന്​ മാ​സ​ത്തേ​ക്ക്​ ഒ​ഴി​വാ​ക്കു​ന്ന​ത്. ദു​ബൈ​യി​ല്‍ വി​ല്‍​ക്കാ​ന്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക് ഈടാ​ക്കു​ന്ന ഫീ​സി​ന്‍റെ 20 ശ​ത​മാ​നം തി​രി​ച്ചു​ന​ല്‍​കും. ക​സ്​​റ്റം​സ്​ ക്ലി​യ​റ​ന്‍​സി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന 50,000 ദി​ര്‍​ഹ​മി​ന്‍റെ ഗാ​ര​ന്‍​റി ഒ​ഴി​വാ​ക്കും. തി​രു​വ​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന്​ ഈ​ടാ​ക്കി​യി​രു​ന്ന ഫീ​സി​ല്‍ 90 ശ​ത​മാ​നം കു​റ​വ്​ വ​രു​ത്തി.

ഹോ​ട്ട​ലു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ഏ​ഴ്​ ശ​ത​മാ​നം മു​നി​സി​പ്പാ​ലി​റ്റി ഫീ​സ്​ 3.5 ശ​ത​മാ​ന​മാ​യി കു​റയ്​ക്കും. 10 ശ​ത​മാ​ന​മാ​യി​രു​ന്ന ഫീ​സ്​ 2018-ലാ​ണ്​ ഏ​ഴാ​യി കു​റ​ച്ച​ത്. ഈ ​വ​ര്‍​ഷം ടൂ​റി​സം, സ്​​പോ​ര്‍​ട്​​സ്​ പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വെ​ക്കുമ്ബോ​ഴു​ണ്ടാ​കു​ന്ന അ​ധി​ക ഫീ​സ്​ ഒ​ഴി​വാ​ക്കും. ഹോ​ട്ട​ലു​ക​ളു​ടെ റേ​റ്റി​ങ്​ ഫീ​സ്​ മ​ര​വി​പ്പി​ക്കും. വി​നോ​ദ, ബി​സി​ന​സ്​ പ​രി​പാ​ടി​ക​ളു​ടെ ടി​ക്ക​റ്റ്​ വി​ല്‍​പ​ന, പെ​ര്‍​മി​റ്റ്, സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ എ​ന്നി​വ​ക്ക്​ ഈ​ടാ​ക്കി​യി​രു​ന്ന ഫീ​സ്​ ഒ​ഴി​വാ​ക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top