Sunday, 19 Jan, 12.00 am UAE News At First

ഇന്റര്‍നാഷണല്‍
ഉംറ സംഘത്തിലേക്ക് വാഹനം പാഞ്ഞു കയറി മലയാളി തീര്‍ഥാടക മരിച്ചു

മക്ക: മുസ്ലിം വിശ്വാസികളുടെ പുണ്യ നഗരിയായ മക്കയില്‍ മലയാളി-ഉംറ തീര്‍ഥാടകരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കോട്ടൂര്‍ സ്വദേശി പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ എടത്തടത്തില്‍ ജമീലയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. മൃതദേഹം മക്കയിലെ ശിഷ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്.

ജബലുന്നൂറില്‍ ഹിറ ഗുഹ സന്ദര്‍ശിച്ച്‌ മടങ്ങവേ റോഡരികില്‍ സംഘം ചേര്‍ന്നു നിന്ന ഉംറ സംഘത്തിനിടയിലേക്ക് അമിത വേഗതയില്‍ പാഞ്ഞ് വന്ന ഇന്നോവ വാഹനം നിയന്ത്രണം വിട്ട് ഓടിക്കയറുകയായിരുന്നു. സ്വദേശിപൗരന്‍ ഓടിച്ച വാഹനം ഒരു കടയുടെ ഭിത്തിയിലിടിച്ചാണ് നിന്നത്. പരിക്കേറ്റ മൂന്ന് മലയാളികള്‍ക്കും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്തുനിന്നും വന്ന ബക്ക ഉംറ ഗ്രൂപ്പിലുള്ളവരാണ് അപകടത്തില്‍പെട്ടത്. ശിഷ ആശുപത്രിയിലെ 39-ാം നമ്ബര്‍ മോര്‍ച്ചറിയിലാണ് മരണപ്പെട്ട ജമീലയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top