Wednesday, 25 Mar, 12.00 am UAE News At First

ഹോം
യുഎഇ - യില്‍ റസിഡന്‍റ്സ്‌ വിസയുള്ള പ്രവാസികള്‍ നാട്ടിലാണെങ്കില്‍ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

ദുബായ്: യുഎഇ-യില്‍ റസിഡന്‍സ് വിസയുള്ള പ്രവാസികള്‍, നാട്ടിലാണെങ്കില്‍ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അടിയന്തര ഘട്ടങ്ങളില്‍ പ്രവാസികളെ ബന്ധപ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് ഈ സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു.

മിനിസ്ട്രി ഓഫ് ഫോറിന്‍ അഫയേഴസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കോ-ഓപറേഷന്റെ www.mofaic.gov.ae എന്ന വെബ് സൈറ്റിലാണ് പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. പ്രവാസികള്‍ നാട്ടിലാണെങ്കിലും മറ്റേതെങ്കിലും വിദേശ രാജ്യത്താണെങ്കിലും ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വെബ് സൈറ്റിലെ സര്‍വീസസ് എന്ന വിഭാഗത്തില്‍ വ്യക്തിഗത സേവനം അഥവാ ഇന്‍ഡിവ്യൂജല്‍ സര്‍വീസ് എന്ന വിഭാഗത്തിലാണ് തവജുതി റസിഡന്‍സ് എന്ന പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ പേര്, എമിറേറ്റ്സ് ഐ.ഡി നമ്ബര്‍, നാട്ടിലെ മൊബൈല്‍ നമ്ബര്‍, യുഎഇ-യിലുള്ള ബന്ധുവിന്‍റെ നമ്ബര്‍, കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ സന്ദര്‍ശിച്ച രാജ്യങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.

അടിയന്തിര സാഹചര്യത്തില്‍ പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് ആദ്യമായാണ് വിദേശകാര്യമന്ത്രാലയം ഇത്തരമൊരു സേവനം ആരംഭിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: UAE News at first
Top