Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

Vararuchi 2 days ago

ന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവവുമായി ബന്ധപ്പെട്ട സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളില്‍ അധ്യാപിക കുട്ടിയെ വഴക്കുപറയുന്നതും കുട്ടി കരഞ്ഞുകൊണ്ട് കൈകള്‍ ചലിപ്പിക്കുന്നതും കാണാം.തുടർന്ന് അധ്യാപിക കുട്ടിയുടെ ഷർട്ടും പാന്റും ശരിയാക്കുന്നതും പിന്നീട് കുട്ടിയെ അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടി ഭയന്ന് കരയുകയും ചുമക്കുകയും ചെയ്തു. തുടർന്ന് ഏതാനും സെക്കൻഡുകള്‍ക്കുള്ളില്‍ കുട്ടി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

അധ്യാപിക കുട്ടിയെ ഉയർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി പ്രതികരിച്ചിരുന്നില്ല.ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായാണ് റിപ്പോർട്ട്. എന്നാല്‍ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ.കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികതർ തന്നെ നേരിട്ട് വിവരം അറിയിച്ചില്ലെന്ന് പിതാവ് പരാതിയില്‍ പറയുന്നു. സംഭവ ദിവസം കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 194 വകുപ്പ് പ്രകാരമാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi