Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അനൂപ് സത്യൻ ചിത്രത്തില്‍ മോഹൻലാല്‍ ജോയിൻ്റെ് ചെയ്തു

അനൂപ് സത്യൻ ചിത്രത്തില്‍ മോഹൻലാല്‍ ജോയിൻ്റെ് ചെയ്തു

Vararuchi 2 weeks ago

അനൂപ് സത്യൻ ചിത്രത്തില്‍ മോഹൻലാല്‍ ജോയിൻ്റെ ചെയ്തു. ചെറിയ താടി, കഴുത്തില്‍ കറുത്തതും വെളുത്തതുമായ മാലകള്‍.

ചെക്ക് ഷർട്ടും , കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാല്‍ കാറില്‍ നിന്നുമിറങ്ങിയത്. തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം വീട്ടുമുറ്റത്താണ് മോഹൻലാല്‍ എത്തിയത്. ഇവിടെ അനൂപ് സത്യൻ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാനാണ് മോഹൻലാല്‍ എത്തിയിരിക്കുന്നത്… L368 എന്ന താല്‍ക്കാലിക പേരിലാണ് ഇപ്പോള്‍ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത് .ഒക്ടോബർ മുപ്പത് വെള്ളിയാഴ്ച്ച കൊച്ചിയില്‍ചിത്രീകരണമാരംഭിച്ച ഈ ചിത്രത്തില്‍ മോഹൻലാല്‍ അഭിനയിച്ചു തുടങ്ങിയത് നവംബർ രണ്ടിന് ഈ ലൊക്കേഷനിലാണ്.തികച്ചും സാധാരണക്കാരൻ്റെ വേഷവിധാനം.പക്ഷെ ഈ കഥാപാത്രത്തിൻ്റെ പിന്നില്‍ അനൂപ് സത്യൻ ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്തൊക്കെയാണന്ന് നമുക്കു കാത്തിരിക്കാം.

L368 എന്ന് എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും ഒരു സൈൻ ലാംഗ്വേജ് എലമെൻ്റെ ഇതിൻ്റെ പിന്നിലുണ്ട്.
L എന്നത് ലൗ എന്നാണന്ന് ചിത്രത്തിൻ്റെ ലോഞ്ചിംഗ് വേളയില്‍ സംവിധായകൻ അനൂപ് സത്യൻ സൂചിപ്പിച്ചിരുന്നു.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറില്‍ ആൻ്റെണി പെരുമ്പാവൂർ അവതരിപിക്കുന്ന ഈ ചിത്രം ബിനു ജോർജ് അലക്ണ്ടർ പ്രൊഡക്‌ഷൻസിൻ്റെ ബാനറില്‍ ബിനു ജോർജ്ജ് അലക്‌സാണ്ടറാണ് നിർമ്മിക്കുന്നത്. ഈ ചിത്രം ഏതു ജോണറിലുള്ളതാ
ണന്നു പറയാൻ കഴിയില്ല.. പ്രണയവും, ഇമോഷണല്‍ ഡ്രാമയും നർമ്മവും ആക്ഷനുമെല്ലാം ഈ ചിത്രത്തിന് അകമ്പടിയായുണ്ടന്ന് അനൂപ് സത്യൻ പറഞ്ഞു.വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്.
കൊച്ചി, ഇടുക്കി മംഗലാപുരം ഉള്‍പ്പടെ കർണ്ണാടകയുടെ നിരവധി ലൊക്കേഷനുകള്‍ ചിത്രത്തില്‍ പ്രധാന പശ്ചാത്തലമാകു
ന്നുണ്ട്.മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്ത മൂന്ന് തീയേറ്റർ ആർട്ടിസ്റ്റുകള്‍ ഊ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.ഇവ , തെന്നല്‍ ,മുകേഷ് ,അജു വർഗീസ്, സംഗീത് പ്രതാപ് , രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായുണ്ട്..

ഗാനങ്ങള്‍ - കൈതപ്രം.
സംഗീതം - ജെയ്ക്ക്ബിജോയ്‌സ്,
ഛായാഗ്രഹണം- ഷഹ്‌നാസ് ജലാല്‍.
കലാസംവിധാനം- പ്രശാന്ത് മാധവൻ.
കോസ്റ്റ്യം ഡിസൈൻ- സുജിത് സുധാകർ.
മേക്കപ്പ് -സജീവ് സജി,
സിങ്ക് സൗണ്ട്- അനില്‍ രാധാകൃഷ്ണൻ,
വി.എഫ്.ക്‌സ്- വിഷ്‌ണു പിഷാരടി.
ആക്ഷൻ- സ്റ്റണ്ട് സെല്‍വ .
ഡിസൈൻ- എസ്തറ്റിക്ക് കുഞമ്മ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- അതുല്യ മധു.
പ്രൊഡക് ഷൻ മാനേജർ- ആദർശ് ലൈല സുന്ദർ.
പ്രൊഡക്ഷൻഎക്സിക്യൂട്ടീവ്- .ശ്രീക്കുട്ടൻ. ധനേഷ്
പ്രൊഡക്‌ഷൻ കണ്‍ട്രോളർ - ബിജു തോമസ്.
ആശിർവ്വാദ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ് .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi