Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അര്‍ജന്റീന താരങ്ങള്‍ക്കെതിരെ നടപടിയുമായി ഫിഫ

അര്‍ജന്റീന താരങ്ങള്‍ക്കെതിരെ നടപടിയുമായി ഫിഫ

Vararuchi 3 weeks ago

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങള്‍ക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച്‌ രാജ്യാന്തര ഫുട്ബോള്‍ ഭരണസമിതിയായ ഫിഫ.

അർജന്റീന താരങ്ങളായ ലിയാന്ദ്രോ പരേഡേസ്, മോളിന, തിയാഗോ അല്‍മേഡ, സഹപരിശീലകൻ റോബർട്ടോ അയാള എന്നിവർക്കെതിരെയാണ് ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.അർജന്റീന താരങ്ങളെ ആക്രമിച്ച സ്പാനിഷ് താരമായ ഗാവിക്ക് എതിരെയും നടപടിയുണ്ട്.ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനല്‍ വിജയത്തിനു ശേഷം ഫോക്ലൻഡ് ദ്വീപ് സംബന്ധിച്ചുള്ള ബാനർ ഗ്രൗണ്ടില്‍ പ്രദർശിപ്പിച്ചതിനു അർജന്റീന ഫുട്ബോള്‍ ഫെഡറേഷനെതിരെയും ഫിഫ അച്ചടക്ക നടപടി സ്വീകരിക്കും.മറ്റു മത്സരങ്ങള്‍ക്കിടെ അർജന്റീന ആരാധകർ നടത്തിയ വിദ്വേഷ പരാമർശ ങ്ങള്‍ക്കും ആംഗ്യങ്ങള്‍ക്കും എതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ഫിഫയുടെ അച്ചടക്ക കമ്മിറ്റിയുടെ മുന്നില്‍ താരങ്ങള്‍ അവരുടെ വാദമറിയിച്ച ശേഷമായിരിക്കും മറ്റു നടപടികള്‍ സ്വീകരിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi