Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഔഷധിയുടെ ചെലവില്‍ സൗന്ദര്യചികിത്സ നടത്തിയെന്ന് ആരോപണം ; ശോഭന ജോര്‍ജിനെതിരെ  പരാതി

ഔഷധിയുടെ ചെലവില്‍ സൗന്ദര്യചികിത്സ നടത്തിയെന്ന് ആരോപണം ; ശോഭന ജോര്‍ജിനെതിരെ പരാതി

Vararuchi 11 hrs ago

ഔഷധിയുടെ ചെലവില്‍ സൗന്ദര്യചികിത്സ നടത്തിയെന്ന് ആരോപണം ; ശോഭന ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി.കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപഴ്സനായിരുന്ന ശോഭന ജോർജ് സ്ഥാപനത്തിന്റെ ആശുപത്രിയില്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ സൗന്ദര്യചികിത്സ നടത്തിയെന്നാണ് ആരോപണം.ആയുർവേദ ചികിത്സാരീതികളില്‍ ഉള്‍പ്പെടാത്ത നടപടികള്‍ ആശുപത്രി രേഖകളില്‍ രേഖപ്പെടുത്താതെയാണ് നടത്തിയതെന്നും ഇതിന് ഔഷധിയുടെ പണം ചെലവഴിച്ചെന്നും സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടില്‍ പരാമർശമുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.സംഭവത്തില്‍ ശോഭന ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി ലഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi