ഗുസ്തി താരങ്ങളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) മുൻ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ കോടതി കുറ്റവിമുക്തനാക്കി.രാജ്യത്തെ മുൻനിര വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത കേസാണിത്.പ്രമുഖ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ എന്നിവരുടെ നേതൃത്വത്തില്‍ മാസങ്ങളോളം ഡല്‍ഹിയില്‍ നടന്ന ശക്തമായ തെരുവ് പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു ഇത്.
നീണ്ട നിയമപോരാട്ടങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് ഇപ്പോള്‍ ബ്രിജ് ഭൂഷണ് കേസില്‍ ആശ്വാസകരമായ വിധി വന്നിരിക്കുന്നത്.

