മുതിർന്ന ബിജെപി നേതാവും രാജ്യത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിയെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
98കാരനായ അദ്ദേഹത്തെ ആരോഗ്യപരമായ പരിശോധനകള്‍ക്കും വിദഗ്ധ ചികിത്സയ്ക്കുമായാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

