Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

Vararuchi 3 months ago

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ് റജിസ്ട്രാർ.പകരം താല്‍ക്കാലിക ഭരണസമിതിയെ നിയോഗിക്കുകയും ചെയ്തു.പത്തനാപുരം താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയനു കീഴിലുള്ള കുന്നിക്കോട് ടൗണ്‍ ശ്രീ മഹാദേവ എൻ എസ് എസ് കരയോഗമാണ് കെ ബി ഗണേഷ് കുമാറിനെ ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചത്.എൻ എസ് എസ് ഹെഡ് ഓഫിസിന്റെയും താലൂക്ക് യൂണിയന്റെയും അനുമതിയില്ലാതെയായിരുന്നു ഇവർ പരിപാടിക്ക് ഗണേഷ് കുമാറിന് ക്ഷണം നല്‍കിയത്.ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ എൻ എസ് എസ് നേതൃത്വത്തെയും യൂണിയൻ ഭരണസമിതി നേതൃത്വത്തെയും കെ ബി ഗണേഷ് കുമാർ രൂക്ഷമായി വിമർശിച്ചിരുന്നു.സംഭവത്തില്‍ സമുദായ അംഗങ്ങള്‍ എൻ എസ് എസ് നേതൃത്വത്തിനു പരാതി നല്‍കി.ഇതില്‍ അന്വേഷണം നടത്തിയ നേതൃത്വത്തിന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു.പിന്നാലെയാണ് എൻ എസ് എസിന്റെ നേതൃത്വം കരയോഗത്തിന്റെയും സ്വത്തു വകകളുടെയും ഭരണം എൻ എസ് എസ് റജിസ്ട്രാർ ഏറ്റെടുക്കുമെന്നും താല്‍ക്കാലിക ഭരണസമിതിയെ നിയോഗിക്കുന്നുവെന്നും ഉത്തരവിട്ടത്.6 വർഷമായി ഭരണ സമിതിയില്ലാത്ത കുന്നിക്കോട് ടൗണ്‍ ശ്രീ മഹാദേവ എൻ എസ് എസ് കരയോഗത്തില്‍ മുൻ ഭാരവാഹിയുടെ അധ്യക്ഷതയിലാണ് ക്ലാസ് സംഘടിപ്പിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi