ഇ ഡി റെയ്ഡ്; ഉദ്യോഗസ്ഥന്മാർ ചുമതലപ്പെടുത്തിയ കാര്യം അനുസരിക്കുകയാണ് ചെയ്തത്, അത് പിണറായി വിജയൻ എടുത്ത് പറഞ്ഞിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനൻ.സംഘർഷാവസ്ഥയിലേക്ക്കടക്കുമെന്ന സാഹചര്യം വന്നപ്പോള്‍ പിരിഞ്ഞു പോകാൻ നിർദ്ദേശിച്ചു.
എന്നാല്‍ ആക്രമണങ്ങള്‍ നടത്തി എന്ന രീതിയില്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു.രാജ്യത്തെ നിരവധി ഇ ഡി കേസുകളില്‍ രണ്ടോ മൂന്നോ ശതമാനം കേസുകള്‍ മാത്രമാണ് കൃത്യമായ കേസുകള്‍. ബാക്കിയുള്ളതെല്ലാം സമ്മർദ്ദത്തിന്റെ പുറത്ത് എടുത്തതാണ്.രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്ത കേസ് 2012 ല്‍ രജിസ്റ്റർ ചെയ്ത കേസാണ്, നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രജിസ്റ്റർ ചെയ്ത കേസല്ല.രാഹുല്‍ ഗാന്ധിയേയും പിണറായി വിജയനെയും താരതമ്യം ചെയ്യാൻ പറ്റില്ല.ബി ജെ പിയുമായി സമരസപ്പെട്ട നിലപാടാണ് കോണ്‍ഗ്രസിന്റെത്. കോണ്‍ഗ്രസ് എടുക്കുന്ന വിനാശകരമായ നിലപാട് ഇതിന് പിന്നിലുണ്ട്.സി പി എമ്മിനെയും പിണറായി വിജയനെയും കരിവാരിത്തേക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. പി വി എന്ന് പറയുന്നത് എങ്ങനെ പിണറായി വിജയൻ ആകും?കൊടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ഇ ഡി കേസ്; കൊടിയേരി ബാലകൃഷ്ണനെ തടഞ്ഞു വെച്ചില്ലല്ലോ, ഇത് മറ്റൊരു കേസാണ് എന്ന് സി എൻ മോഹനൻ ചോദിച്ചു.ഇ ഡി റെയ്ഡിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടേത് അർഥഗർഭമായ മൗനവും പുഞ്ചിരിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

