Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇഡി റെയ്‌ഡ് സംഘപരിവാര്‍ നടത്തിയ ആസൂത്രിത നീക്കം; എ എ റഹീം

ഇഡി റെയ്‌ഡ് സംഘപരിവാര്‍ നടത്തിയ ആസൂത്രിത നീക്കം; എ എ റഹീം

Vararuchi 3 weeks ago

പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്‌ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്ന് രാജ്യസഭ അംഗം എ എ റഹീം .പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതോടെയാണ് അക്രമമുണ്ടായത്.

ഇഡി ഉദ്യോഗസ്ഥരെത്തിയ കാറിന് കേടുപാടുകള്‍ സംഭവിച്ചു. കാറിൻ്റെ ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട് . തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട് . ആ നഷ്ടം പരിഹരിക്കുന്നതില്‍ പാർട്ടിക്ക് ധാർമികതയുണ്ട് .

ശ്യാമുമായി നേതാക്കള്‍ സംസാരിച്ചു. ആശങ്ക നീക്കാനുള്ള കാര്യങ്ങള്‍ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകും.ഒരാളുടെ കാര്യമാണ് പാർട്ടിക്ക് മുന്നില്‍ ഉള്ളത്. ശ്യാമിൻ്റെ വാഹനത്തിനാണ് വലിയ കേടുപാടുകള്‍ ഉണ്ടായത്. ടാക്സി ഡ്രൈവറുടെ നഷ്ട‌ം പരിഹരിക്കുമെന്നും എഎ റഹീം വ്യക്തമാക്കി. യൂണിയനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പരിശോധിക്കുമെന്നും കേസ് അതിൻ്റെ വഴിക്ക് നീങ്ങുമെന്നാണ് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi