Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത മഴ: കോട്ടയം ജില്ലയിലെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട്; പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴ: കോട്ടയം ജില്ലയിലെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട്; പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു

Vararuchi 3 weeks ago

കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസ്സവും അനുഭവപ്പെടുന്നു.

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രധാന പാതകളിലെ ഗതാഗത തടസ്സം:

പാല, ഈരാറ്റുപേട്ട ,നാട്ടകം, അയ്മനം, തിരുവാർപ്പ് എന്നീ പ്രദേശങ്ങള്‍ കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. കൂടാതെ പേരൂർ, ആർപ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി.

പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi