Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കായലില്‍ കാണാതായ മല്‍സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കായലില്‍ കാണാതായ മല്‍സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Vararuchi 3 days ago

വേമ്പനാട് കായലില്‍ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കല്‍ പുതുവല്‍വീട് ബാബു (55) ആണ് മരിച്ചത്.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ ആലപ്പുഴ വിളക്കുമരം ജെട്ടി ഭാഗത്ത് വള്ളവും വലയും ഒഴുകി നടക്കുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.ആലപ്പുഴയില്‍ നിന്നും കോട്ടയത്ത് നിന്നും എത്തിയ ഫയർഫോഴ്സ് സ്കൂബ ടീമിന്‍റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.ഇന്ന് വീണ്ടും തിരച്ചില്‍ നടക്കുന്നതിനിടയാണ് മുഹമ്മ ഭാഗത്ത് വച്ച്‌ മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi