സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകളില്‍ പ്രായപരിധി പരിശോധന കൂടുതല്‍ കടുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു.നിലവിലുള്ള 23 വയസ്സ് നിബന്ധന കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 'നോ ഐഡി നോ എൻട്രി' എന്ന കർണാടക മാതൃക കേരളത്തിലും നടപ്പാക്കാനാണ് ആലോചന.മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാവുന്ന തരത്തില്‍ കര്‍ശനമാക്കാനാണ് ആലോചന.'നോ ഐഡി നോ എൻട്രി' എന്ന കര്‍ണാടക മാതൃകയിലാണ് 23 വയസ്സാകാത്തവര്‍ക്ക് മദ്യ വില്‍ക്കുന്നതിനുള്ള നിരോധനം കര്‍ശനമാക്കുന്നത്.വീര്യം കുറഞ്ഞ മദ്യം വില്‍പന യുവാക്കളെ ലക്ഷ്യമിട്ടെന്ന ആരോപണത്തിനിടെയാണ് പ്രായപരിധി കര്‍ശനമാക്കുന്നത്.എക്സൈസ് മന്ത്രി കണ്ട ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.18 വയസായിരുന്നു സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കി.ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഇത് 23 വയസായും ഉയര്‍ത്തിയിരുന്നു.23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ല എന്ന ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തല്‍.ഈ സാഹചര്യത്തിലാണ് 'നോ ഐഡി നോ എൻട്രി' എന്ന നിബന്ധന കേരളത്തിലും നടപ്പാക്കാന്‍ ആലോചിക്കുന്നത്.

