Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; സര്‍ക്കാര്‍ തലത്തില്‍ നടന്ന ചര്‍ച്ച പരാജയം

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; സര്‍ക്കാര്‍ തലത്തില്‍ നടന്ന ചര്‍ച്ച പരാജയം

Vararuchi 2 weeks ago

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് സർക്കാർ തലത്തില്‍ ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടു.ഈ മാസം 20 ന് വീണ്ടും ചർച്ച നടക്കും.അടുത്ത ചർച്ച വരെ ജീവനക്കാർ വീട്ടില്‍ ഇരിക്കട്ടെ എന്നാണ് കമ്പനി നിലപാടെന്നും ഇക്കാര്യത്തില്‍ സർക്കാർ എതിർപ്പ് അറിയിച്ചെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.രാജ്യാന്തര തലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചു വിടലിന് കാരണമായതെന്ന് കമ്പനിയുടെ ന്യായീകരണം.മറ്റ് സംസ്ഥാനങ്ങളിലും പിരിച്ച്‌ വിടല്‍ നടന്നെന്നും കമ്പനി ചർച്ചയില്‍ വിശദീകരിച്ചു.

ജീവനക്കാരുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ ആദ്യം മുതല്‍ തന്നെ ഇടപെടല്‍ നടത്തിയെന്ന് തൊഴില്‍മന്ത്രി പറഞ്ഞു.കൂട്ട പിരിച്ച്‌ വിടല്‍ അറിഞ്ഞപ്പോള്‍ തന്നെ എല്ലാവരുടെയും ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഉണ്ടായി. സ്ഥാപനം കേരളത്തില്‍ നിലനിർത്താൻ എന്ത് സഹായവും ചെയ്ത് നല്‍കാൻ സർക്കാർ തയാറാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi