Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ പിതാവ് മകനെ കുത്തി, ഗുരുതര പരിക്ക്

കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ പിതാവ് മകനെ കുത്തി, ഗുരുതര പരിക്ക്

Vararuchi 5 days ago

കൊല്ലം കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ പിതാവ് മകനെ കുത്തി.കുത്തേറ്റ പ്ലസ് വണ്‍ വിദ്യാർഥിക്ക് ഗുരുതര പരിക്ക്.സംഭവത്തില്‍ പിതാവിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും പേരുവിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.മകന് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം.ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi