Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

Vararuchi 2 days ago

ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.പാർട്ടിയിലെയും രാജ്യത്തെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, അടുത്ത പൊതുതിരഞ്ഞെടുപ്പിന് പാർട്ടിയെ നയിക്കാൻ താൻ യോജിച്ച വ്യക്തിയാണോ എന്ന ചോദ്യത്തിന് ലഭിച്ച ഉത്തരം മാനിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.സെപ്റ്റംബറോടെ പുതിയ നേതാവ് ചുമതലയേല്‍ക്കുന്നതുവരെ അദ്ദേഹം താല്‍ക്കാലികമായി പ്രധാനമന്ത്രി പദവിയില്‍ തുടരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi