ലോകകപ്പ് ഫുട്ബോളില്‍ കരുത്തരുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ഉജ്‌ജ്വല ജയം.നായകൻ ഹാരി കെയ്ൻ്റെ ഇരട്ട ഗോള്‍ മികവില്‍, രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ക്രൊയേഷ്യയെ തകർത്തു.
കളിയിലുടനീളം വേഗതയും ഒതുക്കവും തീർത്തു ഇരുകൂട്ടരും. ആക്രമണവും പ്രത്യാക്രമണവും ഒരുപോലെ. അടിയ്ക്ക് തിരിച്ചടി എന്നകണക്കെ അവസാനിച്ച ഒന്നാംപകുതി. രണ്ടുടീമും കരുതലോടെ കളിച്ചെങ്കിലും 12ആം മിനിറ്റില്‍ ഇംഗ്ലണ്ട് ലീഡെടുത്തു. നോനി മദുവെകെയെ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനല്‍റ്റി. ഹാരി കെയ്നെടുത്ത സ്പോട്ട് കിക്ക് ക്രൊയേഷ്യൻ ഗോള്‍ കീപ്പർ ലിവാകോവിച്ച് അനായാസം തടുത്തിട്ടു. പക്ഷേ ലിവാകോവിച്ച് ഗോള്‍ ലൈനുപുറത്തു വന്നതിനാല്‍ റഫറി റീ ടേക്ക് അനുവദിച്ചു.കെയ്ൻ ഗോളാക്കി 36-ാം മിനിറ്റില്‍ മാർട്ടിൻ ബട്ടുറിന ക്രൊയേഷ്യയ്ക്ക് സമനില നല്‍കി. എന്നാല്‍ 42-ാം മിനിറ്റില്‍ കെയ്ൻ വീണ്ടും ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ആദ്യപകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ പീറ്റർ മൂസ ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതി ഇംഗ്ലണ്ടിന്റെ ആധിപത്യത്തോടെയാണ് തുടങ്ങിയത്.അതിന്റെ പ്രതിഫലനമെന്നോണ് ജൂഡ് ബെല്ലിങാമിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു.മുന്നിലെത്തിയിട്ടും ഇംഗ്ലണ്ട് ആക്രമണത്തിൻ്റെ മൂർച്ച കുറച്ചില്ല. 65മിനിറ്റ് കഴിഞ്ഞതോടെ കളി കൈവിട്ടതുപോലെയായി ക്രൊയേഷ്യയ്ക്ക്. ഫൈനല്‍തേർഡിലെയ്ക്ക് ആക്രമണങ്ങള്‍ തന്നെ കുറഞ്ഞു. 85ആം മിനിറ്റില്‍ റാഷ് ഫോർഡ് ലീഡുയർത്തി.ഇതോടെ ആദ്യ മത്സരം 4-1 ന് ഇംഗ്ലണ്ട് കൈപ്പടിയില്‍ ഒരുക്കി.

