Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൈക്കില്‍ നിന്നു ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

മൈക്കില്‍ നിന്നു ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

Vararuchi 1 week ago

മൈക്കില്‍ നിന്നു ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം.നരുവാമൂട് മാർത്ത ണ്ഡേശ്വരം എല്‍പി സ്കൂളിന് സമീപം കല്ലറത്തല മേലെ പാറവിള വീട്ടില്‍ കൃഷ്ണമ്മ ( 68)ആണ് മരിച്ചത്.തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് സമീപമുള്ള ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് 2.30 നാണ് സംഭവം.രാമായണ മാസത്തിന്‍റെ ഭാഗമായി ക്ഷേത്രത്തില്‍ പാരായണം നടക്കുന്നുണ്ടായിരുന്നു.

ഇവിടെ പാരായണത്തിന് മൈക്ക് എടുത്ത് വയ്ക്കുമ്പോള്‍ ഷോക്ക് ഏല്‍ക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്നവർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് കൃഷ്ണൻ കുട്ടി. മക്കള്‍: പ്രീത, മാലിനി. മരുമക്കള്‍: സുധ ആം.സോറൻ, അരുണ്‍ കുമാർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi