Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മല്ലികാ സുകുമാരൻ'അമ്മ'യില്‍ നിന്ന് രാജി വെച്ചു

മല്ലികാ സുകുമാരൻ'അമ്മ'യില്‍ നിന്ന് രാജി വെച്ചു

Vararuchi 2 days ago

ടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞദിവസം രാജിവെച്ച 'അമ്മ' മുൻ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് അവർ വ്യക്തമാക്കി.കഴിഞ്ഞദിവസം നടന്ന 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ വലിയ പൊട്ടിത്തെറിയാണുണ്ടായത്. തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചിരുന്നു. പിന്നാലെ മല്ലികാ സുകുമാരൻ മാധ്യമങ്ങളോട് സംസാരിക്കവെ ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചു. ശ്വേതയല്ല, മറിച്ച്‌ ജനറല്‍ സെക്രട്ടറിയും ട്രഷററുമാണ് രാജിവെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക പറഞ്ഞത്.'ശ്വേതയ്ക്കുപരി മറ്റുള്ളവരായിരുന്നു തങ്ങള്‍ക്ക് തെറ്റ് പറ്റി, ക്ഷമിക്കണമെന്ന് പറഞ്ഞ് രാജിവെക്കേണ്ടിയിരുന്നത്. അവരാരും അത് ചെയ്തില അതുകൊണ്ട് ശ്വേത ചെയ്‌തു. എന്ത് ചെയ്യാൻ കഴിയും? ഭരണ സമതിക്ക് ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ട് - മല്ലിക സുകുമാരൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi