Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മന്ത്രവാദ ചികിത്സയുടെ മറവില്‍ 17കാരിക്ക്  പീഡനം,  യുവാവ് അറസ്റ്റില്‍

മന്ത്രവാദ ചികിത്സയുടെ മറവില്‍ 17കാരിക്ക് പീഡനം, യുവാവ് അറസ്റ്റില്‍

Vararuchi 1 week ago

മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം എടവണ്ണ കുണ്ടുതോട് സ്വദേശി ജസീല്‍ ആണ് പിടിയിലായത്.

'ജീലാനി തങ്ങള്‍' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.എടവണ്ണ കുണ്ടുതോടുള്ള പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍വെച്ചാണ് പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം. കഴിഞ്ഞ ആഗസ്റ്റില്‍ പ്രതി പെണ്‍കുട്ടിയുടെ മാതാവിനെയും കൊണ്ട് നാടുവിട്ടിരുന്നു. ഇരുവരും ഒളിവില്‍ കഴിയുന്നതിനിടെയാണ് ജസീല്‍ അറസ്റ്റിലായത്.

ആദ്യം ചികില്‍സയ്ക്ക് വന്ന അമ്മയുമായി സൗഹൃദബന്ധം സ്ഥാപിച്ച്‌ പ്രതി മുതലെടുക്കുകയായിരുന്നു. പിന്നീട്, രോഗങ്ങള്‍ മന്ത്രവാദ ചികിത്സ ചെയ്ത് ശമിപ്പിക്കാമെന്ന് പറഞ്ഞ് 17കാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ജസീല്‍. സംഭവത്തെ കുറിച്ച്‌ കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഉടന്‍ തന്നെ കുടുംബം എടവണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിക്കുപിന്നാലെ പ്രതിയും പെണ്‍കുട്ടിയുടെ അമ്മയും ഒളിവില്‍ പോവുകയായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതുകാരണം ബന്ധുക്കള്‍ മണ്ണാർക്കാട് പൊലീസില്‍ മിസ്സിങ് കേസും ഫയല്‍ ചെയ്തു. രണ്ടു മാസത്തിലേറെ കേരള, കർണാടക അതിർത്തിയായ ആനക്കല്ലില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു ഇരുവരും. പിന്നീട് നിലമ്പൂർ സ്ക്വാഡുമായി ചേർന്ന് എടവണ്ണ പൊലീസ് ജസീലിനെ കണ്ടെത്തി നാട്ടില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ കൂടുതല്‍ ആളുകളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ പോക്സോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi