Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴക്കെടുതി: സംസ്ഥാനത്ത് 15 മരണം; 7 പേരെ കാണാതായി; ദുരന്തബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

മഴക്കെടുതി: സംസ്ഥാനത്ത് 15 മരണം; 7 പേരെ കാണാതായി; ദുരന്തബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

Vararuchi 1 week ago

സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 15 പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

7 പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചേർന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പെട്ടെന്നുണ്ടായ മിന്നല്‍ പ്രളയവും രാത്രിയിലെ തീവ്രമഴയുമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന് (IMD) പോലും മഴയുടെ തീവ്രത കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്തൊട്ടാകെ ആരംഭിച്ച 316 ക്യാമ്പുകളിലായി 11,018 പേരെ നിലവില്‍ പാർപ്പിച്ചിട്ടുണ്ട്. ക്യാമ്പുകളിലും മറ്റു പ്രദേശങ്ങളിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.മഴ കടുത്ത അന്ന് പുലർച്ചെ മുതല്‍ തന്നെ മന്ത്രിമാർ നേരിട്ടിറങ്ങി സ്ഥിതിഗതികള്‍ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.പത്തനംതിട്ടയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും പ്രത്യേക സംവിധാനം ഏർപ്പെടുത്തി.

രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകള്‍ സജ്ജമാണ്സംസ്ഥാനത്ത് 165 ഹെക്‌ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്.മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം നല്‍കും.വീടുകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായവർക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും.ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തികച്ചും തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നിലവില്‍ ഒരു ഡാമിലും അധിക വെള്ളമില്ലെന്നും വെള്ളം തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂഴിയാർ ഡാമില്‍ മാത്രമാണ് നിലവില്‍ നേരിയ ആശങ്കയുള്ളത്.നേരത്തെ തന്നെ പ്രീ-മണ്‍സൂണ്‍ യോഗം ചേർന്ന് മുൻകരുതലുകള്‍ സ്വീകരിച്ചിരുന്നതായും ദുരന്ത നിവാരണ സെക്രട്ടറി ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi