കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക നിരസിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനൊരുങ്ങി എഐസിസി.അർജുൻ രാധാകൃഷ്ണന് കേരളത്തിൻ്റെ ചാർജ്ജൂലൈ 7-ാം തീയതിയാണ് കേരളത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ പ്രതിഷേധ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമായി ആർ.ജി.പി.ആർ.എസ് ദേശീയ സെക്രട്ടറി അർജുൻ രാധാകൃഷ്ണനെ സംസ്ഥാനത്തിന്റെ പ്രത്യേക ഇൻ-ചാർജ് ആയി നിയമിച്ചു.നിലവില്‍ ആർ.ജി.പി.ആർ.എസ് കേരള സംസ്ഥാന ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷൻ ഡോ. സുനില്‍ പൻവർ അർജുൻ രാധാകൃഷ്ണന് പുതിയ ചുമതല നല്‍കി ഉത്തരവിറക്കിയത്.ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ സമരത്തിലൂടെ ലക്ഷ്യമിടുന്നത്.സമരപരിപാടികള്‍ പൂർണ്ണമായും അച്ചടക്കത്തോടെ, സമാധാനപരമായ ഗാന്ധിയൻ മാർഗ്ഗത്തിലൂടെയായിരിക്കണം സംഘടിപ്പിക്കേണ്ടതെന്നും നിർദ്ദേശമുണ്ട്.

