കല്പറ്റ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേല്‍ക്കു കയും ചെയ്ത കേസില്‍ ഇന്നു വിധി പറയും.23 വർഷം നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ വയനാട് പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് ജഡ്ജി അയൂബ്‌ഖാൻ പത്തനാപുരമാണു വിചാരണ പൂർത്തിയാക്കിയത്.എം.
ഗീതാനന്ദൻ ഒന്നാം പ്രതിയായ കേസില്‍ ആകെ 57 പ്രതികളാണുള്ളത്. ഇതില്‍ 13 പേർ മരിച്ചു. ഒരാളെ കാണാനില്ല. ഫോറസ്റ്റർ ശശിധരനെ മാരകമായി പരുക്കേല്‍പ്പിച്ചു, വനത്തില്‍ അതിക്രമിച്ചു കയറല്‍,കു റ്റകരമായ ഗൂഢാലോചന, പൊലീസുകാരെ പരുക്കേല്‍പ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഒറ്റ കേസാക്കിയതാണു കുറ്റപത്രം.

