Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടി അൻസിബ പൊലീസിനും നടി ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

നടി അൻസിബ പൊലീസിനും നടി ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

Vararuchi 1 week ago

നിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലോചന; പൊലീസിനും നടി ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അൻസിബ.തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രേഷ്മക്കെതിരെയാണ് അൻസിബ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.നിയമവിരുദ്ധമായി പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.തനിക്കെതിരേ നല്‍കിയ പരാതിക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും അൻസിബ ആരോപിക്കുന്നു.നടി ലക്ഷ്മിപ്രിയയുമായുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും പരാതിയില്‍ പരാമർശിക്കുന്നതായി സൂചനയുണ്ട്.യാതൊരു നിയമ നടപടിക്രമങ്ങളും പാലിക്കാതെയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും അൻസിബ ആരോപിക്കുന്നു.പൊലീസിന്റെ ഭാഗത്ത് നിന്ന് അധികാരദുരുപയോഗം ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം പൊലീസ് ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

അതേസമയം ടിനി ടോമിനെതിരായ പരാതിയില്‍ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് താരസംഘടനയായ അമ്മ നിര്‍ദേശം നല്‍കി.തെളിവുകളുണ്ടെങ്കില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ സമർപ്പിക്കാനും അൻസിബയോട് നിർദേശിച്ചു.തന്‍റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു.ശ്വേത മേനോനും കുക്കുപരമേശ്വരനും തമ്മില്‍ സംസാരിച്ച്‌ പ്രശ്ന പരിഹാരത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്.ഭാരവാഹികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍ ഇരുവർക്കും മാത്രമായി പ്രശ്ന പരിഹാരം ഉണ്ടാക്കാൻ സാധിക്കില്ല.മമ്മൂട്ടിയും മോഹൻലാലും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും തത്കാലം ഇടപെടില്ല എന്ന നിലപാടിലാണ്.അടുത്ത മാസം ചേരുന്ന അമ്മ ജനറല്‍ ബോഡിയില്‍ നിലവിലെ കമ്മിറ്റി തുടരണോ എന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.തന്നെ നിഷ്പക്ഷമായി കേള്‍ക്കണമെന്ന് അൻസിബ അമ്മക്ക് മറുപടി നല്‍കി.തന്‍റെ പരാതിയില്‍ പ്രത്യേക സമിതി രൂപീകരിക്കണം.രമേഷ് പിഷാരടി,മാല പാർവതി,ധ്യാൻ ശ്രീനിവാസൻ ഉള്‍പ്പെടുന്ന സമിതി വേണമെന്ന് ആവശ്യം.ജൂണ്‍ 1ന് അല്ലെങ്കില്‍ 7ന് ശേഷം ഹാജരാകാമെന്നും അൻസിബ അറിയിച്ചു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi