Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടൻ ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

നടൻ ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

Vararuchi 3 weeks ago

ടൻ ദുല്‍ഖർ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ് .ഭൂട്ടാൻ കാർ കടത്ത് കേസിലാണ് താരത്തെ ചോദ്യം ചെയ്തത്. ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തത്.കൊച്ചി കസ്റ്റംസ് പ്രിവന്റിവ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

സംഭവത്തില്‍ ദുല്‍ഖർ സല്‍മാന്റെ നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് ദുല്‍ഖർ മൊഴി നല്‍കി.ഓപ്പറേഷൻ 'നുമ്ഖോർ' (Operation Numkhor) എന്ന് പേരിട്ടിരിക്കുന്ന ഈ കസ്റ്റംസ് അന്വേഷണം.ഭൂട്ടാനില്‍നിന്ന് നിയമവിരുദ്ധമായി ആഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന 'ഓപ്പറേഷൻ നുംഖോറി'ന്റെ ഭാഗമായാണ് കാറുകള്‍ പിടിച്ചെടുത്തത്. ദുല്‍ഖർ നായകനായി അഭിനയിച്ച തെലുങ്കു ചിത്രം 'ലക്കി ഭാസ്കർ' എന്ന സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള നിസാൻ പട്രോള്‍ കാറും പിടിച്ചെടുത്തിരുന്നു. നേരത്തെ, ദുല്‍ഖറിന്റെ പക്കല്‍നിന്ന് ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ, നിസ്സാൻ പട്രോള്‍ തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi