നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നു. പരവൂർ കോങ്ങാള്‍ ശ്രീകൃഷ്ണ ഭവനില്‍ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ 40 വർഷമായി യുകെയില്‍ സ്ഥിരതാമസക്കാരിയായിരുന്ന സുനന്ദ, ആല്‍പെയ്ൻ എക്കോ ട്രക്ക് ഗ്രൂപ്പിനോടൊപ്പമുള്ള യാത്രാവേളയിലായിരുന്നു. ടിബറ്റ്-നേപ്പാള്‍ അതിർത്തിക്ക് സമീപമുള്ള റാസുഗാവിലെത്തിയ സുനന്ദയെ പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അവർ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. സുനന്ദയുടെ ഭർത്താവ് റിട്ട.
യു കെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ മണിരാജൻ ഇരവിപുരം കുന്നത്തികാവ് നഗറിലെ താമസക്കാരനാണ്. ഡോ. മീര മണിരാജ്, ഡോ. സുമി മണിരാജ് എന്നിവരാണ് മക്കള്‍.

