Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഞാനില്ല . ഞാനില്ലിനി നിൻ. 'ലോ ആൻഡ് ഓര്‍ഡിലെ' രണ്ടാമതു വീഡിയോ ഗാനമെത്തി

ഞാനില്ല . ഞാനില്ലിനി നിൻ. 'ലോ ആൻഡ് ഓര്‍ഡിലെ' രണ്ടാമതു വീഡിയോ ഗാനമെത്തി

Vararuchi 1 day ago

ഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു.ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്..

കായാകും മുൻപ് കൊഴിഞ്ഞൊരു
പൂ , മണ്ണിനോടു പറഞ്ഞു
ഞാനില്ല … ഞാനില്ലിനി നിൻ
സ്വപ്നത്തിന് നേരാ വാൻ
ഞാനില്ല ഞാനില്ലി നിൻ വേരിന്ന് നീരാ വാൻ…
എന്ന ഇദ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കു ന്നത്.
ലോ ആൻഡ് ഓർഡറിലെ പുറത്തുവിടുന്ന രണ്ടാമത്തെ ഗാനം കൂടിയാണിത്.ഷിബു ചക്രവർത്തി രചിച്ച്‌ ജോ ദാനിയേല്‍ ഈണമിട്ട ഈ ഗാനം ടോജൻ ടോബിയും സംഘവുമാണ് ആലപിച്ചിരിക്കുന്നത്.സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര യുടെ ബാനറില്‍ പ്രേമേ ചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം സെപ്റ്റംബർ നാലിന് പ്രദർശനത്തിനെ
ത്തുന്ന തിൻ്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.ഈ ഗാനത്തിൻ്റെ റെക്കാർഡിംഗ് വെർഷൻ വ്യക്തമായി ഉള്‍ക്കൊള്ളിച്ച ഊ ഗാനം ഈണം കൊണ്ടും രചനാവൈഭവം. കൊണ്ടും ഇമ്പമാർന്ന ആലാപനം കൊണ്ടും ഏറെ ശ്രദ്ധേയമാണ്.ഈ ഗാനത്തിൻ്റെ വരികളിലെ അർത്ഥം അരക്കിട്ടുറപ്പിക്കാൻ പോരും വിധത്തിലുള്ള രംഗങ്ങളും ഈ ഗാനത്തിൻ്റെ മാറ്റു വർദ്ധിപിക്കുന്നു . പ്രത്യേകിച്ചും ഇമോഷണല്‍ രംഗങ്ങള്‍ … ഈ ഗാനവുമായി കോർത്തിരിക്കുന്നത് ചിത്രത്തിൻ്റെ കഥാഗതിയില്‍ ഏറെ നിർണ്ണായകമായ സ്ഥിതിവിശേഷങ്ങളാണന്ന് വ്യക്തമാക്കപ്പെടുന്നു.. ഈ രംഗങ്ങളില്‍ കാണുന്നത് പ്രകാശ് വർമ്മയും, അഭിരാമിയുമാണ് ഈ രണ്ട് അഭിനേതാക്കളും ഇന്നു പ്രേഷകരുടെ ഇടയില്‍ വലിയ പ്രതീക്ഷ യാണു യാണ് നേടിയിരിക്കുന്നത്.മെഗാ ഹിറ്റായ തുടരും സിനിമയിലെ ജോർജ് സാറിനെ അവിസ്‌മരണീയമക്കിയതാണ് പ്രകാശ് വർമ്മക്ക് ലഭിച്ച അംഗീകാരമെങ്കില്‍ ബ്ലാസ്സ് എന്ന സിനിമയിലെ കഥാപാത്രമാണ് അഭിരാമിക്ക് വീണ്ടും കൈയ്യടി ഉയരുവാൻ സാഹചര്യമൊരുക്കിയിരിക്കുന്നത്. ഇരുവർക്കും ഏറെ തിളങ്ങുവാനുള്ള രംഗങ്ങള്‍ ചിത്രത്തില്‍ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയിട്ടുണ്ടന്നു വിശ്വസിക്കുന്നു..മാസ് ആക്ഷൻ ത്രില്ലർ ആയി അവതരിപിക്കുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസ്സില്‍ വലിയ മുതല്‍ മുടക്കിലാണെത്തു ന്നത്.റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ സിനിമയായ ലോ ആൻ്റ് ഓർഡർ തുടക്കം മുതല്‍ പ്രേഷകനെ ഉദ്യേഗത്തിൻ്റെ മുള്‍മുനയില്‍നിർത്തിയാണ് അവതരിപ്പിക്കുന്നത്.ഒരു മെട്രോ നഗരത്തിൻ്റെ നേർക്കാഴ്ച്ച തന്നെയായിരിക്കും ഈ ചിത്രം.കൊച്ചി പ്രധാന ലൊക്കേഷനായ ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം, കോട്ടയം വയനാട്, കണ്ണൂർ,ആതിരപ്പള്ളി, എന്നിവിടങ്ങളിലായാണു പൂർത്തിയായിരിക്കുന്നത്. പ്രകാശ് വർമ്മയും, അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോണ്‍ മൈക്കിള്‍ , സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമല്‍ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാല്‍, ഗായത്രി അശോക്, അജയ് വാസുദേവ് . ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു,
മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം കാരിക്കാമുറി ഷണ്മുഖം എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്ന
തായി വാർത്ത ശക്തമായി പ്രചരിക്കുന്നു..

ഗാനങ്ങള്‍ - ഷിബു ചക്രവർത്തി,
സംഗീതം - ജോ ഡാനിയേല്‍,
പശ്ചാത്തല സംഗീതം ബിജിപാല്‍ .
ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ .
എഡിറ്റിംഗ് - മനോജ് കണ്ണോത്ത്.
കലാസംവിധാനം - സാബു റാം.
മേക്കപ്പ് - റോഷൻ എൻ. ജി.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി .
സൗണ്ട് ഡിസൈൻ - കിഷൻ സപ്താ .
ലൈൻ പ്രൊഡ്യൂസർ -സുനില്‍ സിംഗ്-
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . - വി ബോസ് .
ഡിസൈൻ - ആൻ്റെണി സ്റ്റീഫൻ .
കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി.
ആക് ഷൻ- ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ് .
പ്രൊഡക്ഷൻ കണ്‍ട്രോളർ- പ്രശാന്ത് നാരായണൻ .
സത്യം സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു..
വാഴൂർ ജോസ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi