Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത സ്ഥാനാര്‍ത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത സ്ഥാനാര്‍ത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

Vararuchi 1 week ago

ലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയില്‍ ചേരും.

പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ‌ബാവാ അധ്യക്ഷത വഹിക്കും. ഓഗസ്റ്റ് 27ന് മുളന്തുരുത്തിയില്‍ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ സമർപ്പിക്കേണ്ട 6 മെത്രാപ്പോലീത്താ സ്ഥാനാർഥികളെ നാമനിർദേശം ചെയ്യുന്നതിന് വേണ്ടിയാണ് സഭാ മാനേജിംഗ് കമ്മിറ്റി ചേരുന്നത്. അസോസിയേഷന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്ക്രീനിംഗ് കമ്മിറ്റി സമർപ്പിച്ച 8 പേരില്‍ നിന്നാണ് 6 സ്ഥാനാർഥികളെ തിരഞ്ഞെടുക്കേണ്ടത്. ഇന്ത്യയിലെ ഭദ്രാസനങ്ങളില്‍ നിന്നുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ നേരിട്ടും വിദേശ രാജ്യങ്ങളിലുള്ളവർ ഓണ്‍ലൈനായും വോട്ട് രേഖപ്പെടുത്തും. രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പല്‍ ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ വരണാധികാരിയായിരിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi