Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജിച്ചു; മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്

പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജിച്ചു; മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്

Vararuchi 1 day ago

പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജിച്ച്‌ റെയില്‍വേ ബോർഡ് ഉത്തരവിറക്കി. ഇതുപ്രകാരം ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയില്‍വേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ തീരുമാനിച്ചു.

വരുന്ന ഒക്ടോബർ ഒന്നുമുതല്‍ പുതിയ മാറ്റം നിലവില്‍ വരും. മംഗളൂരു തുറമുഖം വഴിയുള്ള ചരക്കുനീക്കവും ഉയർന്ന വരുമാനമുള്ള പനമ്പൂർ സ്റ്റേഷനും ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടുന്നത് പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെയും ഭാവി വികസനങ്ങളെയും സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ജനപ്രതിനിധികളെ പോലും അറിയിക്കാതെ എടുത്ത ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഇതിനകം തന്നെ രാഷ്ട്രീയ രംഗത്തുനിന്നും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും കനത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi