Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പോത്തുണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പോത്തുണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Vararuchi 2 weeks ago

പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ഒരു സ്ത്രീയാണ് മരിച്ചത്.

അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.നെല്ലിയാമ്പതിയില്‍ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. രാവിലെ 9.30-ഓട് കൂടിയാണ് അപകടം ഉണ്ടായത്. താഴ്ചയിലേക്ക് വീണ ബസിനുള്ളില്‍ ആളുകള്‍ കുടുങ്ങി കിടക്കുകയാണ്.സ്ഥലത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi