Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച്‌ ട്രംപ്

റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച്‌ ട്രംപ്

Vararuchi 1 week ago

റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.മുൻ മാസം ഒപ്പുവെച്ച ബില്‍ പ്രകാരം പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന കർശന നിയന്ത്രണങ്ങളാണ് നടപ്പിലാകുന്നതിന് തൊട്ടുതലേന്ന് ട്രംപ് തടഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട് യുഎസ് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി. ദേശീയ താല്‍പ്പര്യം മുൻനിർത്തിയാണ് ഗ്രഹാം ആക്ടിലെ വ്യവസ്ഥകളില്‍ നിന്ന് താല്‍ക്കാലികമായി ഇളവ് അനുവദിക്കുന്നതെന്ന് വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ ഉത്തരവില്‍ ട്രംപ് വ്യക്തമാക്കി. ഇതുസംബന്ധിച്ച സാക്ഷ്യപത്രം യുഎസ് കോണ്‍ഗ്രസിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഉപരോധങ്ങള്‍ പൂർണ്ണമായി റദ്ദാക്കുന്നതിന് പകരം അവ നടപ്പിലാക്കുന്നത് നിർത്തിവെക്കുക മാത്രമാണ് ചെയ്ത‌ിരിക്കുന്നത് എന്നതിനാല്‍, ഭാവിയില്‍ ആവശ്യമെങ്കില്‍ ഇവ വീണ്ടും നടപ്പിലാക്കാൻ ട്രംപിന് സാധിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi