സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സിവില്‍ സർവീസസ് ടൂർണമെന്റ് 2026-27 ലെ കായിക മത്സരങ്ങള്‍ നവംബർ 10 മുതല്‍ ആരംഭിക്കും.അത്ലറ്റിക്സ് മത്സരം നവംബർ 10ന് ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കും.
ബാഡ്മിന്റണ്‍ (ഷട്ടില്‍) മത്സരം നവംബർ 10, 11 തീയതികളില്‍ വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കും. നവംബർ 12ന് ഖോ ഖോ, ഗുസ്തി മത്സരങ്ങള്‍ ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും യോഗ മത്സരം പിരപ്പൻകോട് ഇന്റർനാഷണല്‍ സ്വിമ്മിങ് പൂള് കോംപ്ലക്സിലും നടക്കും. ലോണ്‍ ടെന്നീസ് മത്സരം നവംബർ 10 മുതല്‍ 12 വരെ ട്രിവാൻഡ്രം ടെന്നിസ് ക്ലബ്, കവടിയാറിലാണ് സംഘടിപ്പിട്ടുള്ളത്. കാരംസ് മത്സരം നവംബർ 16ന് വൈ.എം.സി.എ. തിരുവനന്തപുരത്തും ക്രിക്കറ്റ് മത്സരം നവംബർ 23 മുതല്‍ 25 വരെ എല്‍.എൻ.സി.പി.ഇ. കാര്യവട്ടത്തും നടക്കും.ജില്ലാ സിവില്‍ സർവീസസ് ടൂർണമെന്റില്‍ സെലക്ഷൻ ലഭിച്ച കായിക താരങ്ങള്‍ സ്പോർട്സ് കിറ്റും മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയ അസല്‍ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി മത്സരദിവസം രാവിലെ 7.30ന് അതത് വേദികളില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2331720.

