Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 165 റണ്‍സിന്റെ വമ്പൻ ജയം

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 165 റണ്‍സിന്റെ വമ്പൻ ജയം

Vararuchi 4 days ago

ഗാലെയില്‍ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 165 റണ്‍സിന്റെ വമ്പൻ ജയം. 372 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം ലഞ്ചിനുശേഷമുള്ള ഒരോവറില്‍ മൂന്ന് വടുകുകള്‍ വീഴ്ത്തി മാനവ് സുതാർ ഇന്ത്യൻ ജയം വേഗത്തിലാക്കി.

206 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റെടുത്ത ഇടംകൈയൻ സ്പിന്നർ മാനവ് സുതാറിന്റെ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റെടുത്ത സുതാർ മത്സരത്തിലാകെ 10 വിക്കറ്റെടുത്തു.അവസാന ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ലങ്കക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വരി നേടിയ സോണാള്‍ ദിനുഷയും (84 റണ്‍സ്) ധനഞ്ജയ ഡിസില്‍വയും (59 റണ്‍സ്) ചേർന്ന് അർധസെഞ്ച്വരി കൂട്ടുകെട്ടുയർത്തിയതോടെ ഇന്ത്യക്ക് വിക്കറ്റ് വീഴ്ത്താനാവാതെ വെള്ളംകുടിച്ചു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 95 റണ്‍സ് കൂട്ടുകെട്ടുയർത്തിയതോടെ ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ മങ്ങുമെന്ന് കരുതിയെങ്കിലും അർധസെഞ്ച്വരി നേടിയതിന് പിന്നാലെ ജഡേജയെ സ്വീപ് ചെയ്യാനുള്ള ധനഞ്ജയ ഡിസില്‍വയുടെ ശ്രമം പാളുകയും 59 റണ്‍സെടുത്ത ഡിസില്‍വയെ ജഡേജയുടെ പന്തില്‍ മാനവ് സുതാർ പിടികൂടുകയും ചെയ്തു. ഡിവൊയിഷികെ മറ്റാരും പിന്തുണച്ചില്ല. ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയില്‍ ലഞ്ചിൻ പിരിഞ്ഞ ലങ്കയുടെ ശേഷിച്ച വിക്കറ്റുകള്‍ അതിവേഗം വീഴ്ത്തി ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ട് മത്സര പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച കൊളംബോയില്‍ ആരംഭിക്കും.
സ്കോർ: ഇന്ത്യ 462, 193, ശ്രീലങ്ക 284, 206.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Vararuchi