വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഉടൻ തുറക്കും .കല്ലറ തുറക്കാന്‍ ആര്‍ഡിഓ അനുമതി ലഭിച്ചതായി പോലീസ് വ്യക്തമാക്കി.രാവിലെ പത്തുമണിയോടെ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും.
കല്ലറയില്‍ പായയില്‍ പൊതിഞ്ഞുളളത് 2006 ല്‍ സംസ്‌കരിച്ച മറിയയുടെ മൃതദേഹമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ മൂന്ന് മൃതദേഹമുണ്ടെന്നും ശാസ്ത്രീയ പരിശോധന നടത്തണമെന്നുമാണ് പളളി നിലപാട്.കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടെ മൃതദേഹമാണോ എന്നതിലും അന്വേഷണം നടക്കും.കഴിഞ്ഞ 13നാണ് സെമിത്തേരിയിലെ 38- നമ്പര്‍ കല്ലറ തുറന്നപ്പോള്‍ പെട്ടിയും സമീപത്തായി പായയില്‍ പൊതിഞ്ഞ രീതിയില്‍ മൃതദേഹവും കണ്ടത്.

