വിരമിക്കല്‍ സൂചന നല്‍കി ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ. അടുത്ത വർഷത്തോടെ പ്രഫഷനല്‍ ഫുട്ബോള്‍ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
വോഗ് മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് നാല്‍പത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോ വിരമിക്കല്‍ സൂചന നല്‍കിയത്. "ഫുട്ബോളില്‍ ഇത് എന്റെ അവസാന വർഷമായിരിക്കാം. ഐതിഹാസികമായ ഒരു ഫുട്ബോള്‍ പൈതൃകം ബാക്കിയാക്കി മടങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഫുട്ബോള്‍ ഇല്ലാത്ത ജീവിതം എങ്ങനെയായിരിക്കുമെന്ന് അറി യില്ല'- ക്രിസ്റ്റ്യാനോ പറഞ്ഞു.

